കോട്ടയം: ആർപ്പൂക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ പിൻവശത്ത് നിന്ന് തലയോട്ടിയുടെ ഭാഗങ്ങളും അസ്ഥികഷ്ണങ്ങളും കണ്ടെത്തി. സ്കൂളിന് പിന്നിലെ കാടുകയറിയ സ്ഥലത്ത് നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.സ്കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിച്ച കുട്ടികൾ ബോൾ എടുക്കാനായി കാട്ടിലേക്ക് പോയപ്പോഴാണ് അസ്ഥികഷ്ണങ്ങൾ കണ്ടെത്തിയത്. സംഭവ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.അസ്ഥികഷ്ണങ്ങൾക്ക് കാലപ്പഴക്കം ഉണ്ടെന്ന് പൊലീസ് പ്രാഥമിക പരിശോധനയിൽ വ്യക്തമാക്കി. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.






