തിരുവനന്തപുരം: ജില്ലയിൽ മനുഷ്യ – വന്യജീവി സംഘർഷം കുറയ്ക്കുന്നതിന്റെ ഭാഗമായി കൊന്നത് നാനൂറിലേറെ കാട്ടുപന്നികളെ. അപകടകാരികളായ 404 കാട്ടുപന്നികളെയാണ് വെടിവെച്ചു കൊന്നതെന്ന് തദ്ദേശവകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. പെരിങ്ങമല പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്.
കഴിഞ്ഞമാസം മാത്രം 67 പന്നികളെയാണ് ലൈസൻസുള്ള ഷൂട്ടർമാർ വെടിവെച്ചുകൊന്നത്. മനുഷ്യ – വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായുള്ള ജില്ലാതല നിയന്ത്രണസമിതി യോഗത്തിലാണ് കണക്കുകൾ അവതരിപ്പിച്ചത്.




