Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഭര്‍ത്താവും ഭാര്യയും ആറാം തവണ ചാലക്കുടി നഗരസഭയിലേക്ക് ജനവിധി തേടുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ : ചാലക്കുടി നഗരസഭാ തിരഞ്ഞെടുപ്പിൽ അപൂര്‍വ്വ കാഴ്ചയായി ഭർത്താവും ഭാര്യയും വീണ്ടും മത്സര രംഗത്ത്. നഗരസഭ ചെയർമാൻ ഷിബു വാലപ്പനും മുൻ വൈസ് ചെയർപേഴ്സൺ ആലീസ് ഷിബുവുമാണ് ആറാംതവണയും വോട്ടർമുഖം കാണാൻ പോകുന്നത്.

ഈ തവണ ഷിബു വാലപ്പൻ കാരകുളം വാർഡിൽ നിന്നാണ് മത്സരിക്കുന്നത്. ആലീസ് ഷിബു മുൻപെയും വിജയിച്ച തച്ചുടപറമ്പ് സിറ്റിംഗ് സീറ്റിൽ നിന്ന് തന്നെ വീണ്ടും മത്സരിക്കും. കഴിഞ്ഞ അഞ്ച് നഗരസഭകളിലും ഇവരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.

40 വർഷത്തിലേറെ പൊതു പ്രവർത്തന മേഖലയിൽ സജീവമായ ഷിബു വാലപ്പൻ 1984-ൽ കെ.എസ്.യു. പ്രവർത്തകനായി രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. തുടർന്ന് യൂത്ത് കോൺഗ്രസ്, കോൺഗ്രസ്, ഐ.എൻ.ടി.യൂ.സി. എന്നിവിടങ്ങളിലെ പ്രവർത്തനങ്ങൾ വഴിയായി നേതൃമണ്ഡലത്തിൽ സ്ഥാനം ഉറപ്പിച്ചു. നഗരസഭയിൽ സ്ഥിരംസമിതി അധ്യക്ഷൻ, യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭരണപക്ഷ ധാരണപ്രകാരം കഴിഞ്ഞ വർഷമാണ് ചെയർമാനായി സ്ഥാനമേൽക്കുന്നത്.

ആലീസ് ഷിബു മലയാപറമ്പിൽ നിന്നാണ് ആദ്യമായി മത്സരിച്ച് നഗരസഭയിലേക്കെത്തിയത്. തുടര്‍ന്ന് ചെയർപേഴ്സൺ പദവിയും വഹിച്ചിട്ടുണ്ട്. തച്ചുടപറമ്പ്, വിജയരാഘവപുരം വാർഡുകളിൽ മാറി മാറി മത്സരിച്ച ഇരുവരും ഓരോ തവണയും വിജയം സ്വന്തമാക്കുകയായിരുന്നു.

Recent News

Advertisement
WhiteswanTV Footer