കൊല്ലം: കടയ്ക്കലില്‍ ഭാര്യയുമായുള്ള വഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവ് സ്വന്തം കാര്‍ കത്തിച്ചു. വെള്ളാര്‍വട്ടം കാറ്റാടിമൂട് മംഗലത്ത് പുത്തന്‍വീട്ടില്‍ ദിലീഷാണ് കാര്‍ കത്തിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
വഴക്കിനുശേഷം ഭാര്യ ഇരുചക്രവാഹനത്തില്‍ സമീപത്തെ കടയില്‍ പോയ സമയത്ത് വീടിന്റെ മുന്‍വശത്ത് റോഡില്‍ കിടന്ന കാറിന് തീയിടുകയായിരുന്നു. തുടര്‍ന്ന് ഭാര്യയുടെ ഇരുചക്രവാഹനത്തിനും കേടുവരുത്തി. കടയ്ക്കല്‍നിന്ന് അഗ്‌നിരക്ഷാസേനയെത്തി തീയണച്ചു.കാര്‍ പൂര്‍ണമായും കത്തിനശിച്ചു.




