കൊച്ചി : തായ്‌ലൻഡിൽ നിന്ന് കേരളത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവിന്റെ കുത്തൊഴുക്ക് . കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 50 കോടി വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവിന്റെ മിട്ടായി മുതൽ ഐസ്ക്രീം വരെ ഈ പട്ടികയിൽ ഉണ്ട് . വളരെ കുറഞ്ഞ വിലക്ക് മാത്രം ലഭിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നതിലൂടെ കോടികളാണ് ഇത്തരം സംഘങ്ങൾ കൊയ്യുന്നത്.
ശീതികരിച്ച താപനിലയിൽ വളർത്തിയെടുത്ത ചെടിയിൽ നിന്നുള്ള കഞ്ചാവ് 2022 മുതൽ തായ്‌ലൻഡിൽ നിയമവിധേയമാണ്. ഇത് മുതലെടുത്താണ് ചിലർ കേരളത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവ് കടത്തുന്നത്. കൂടാതെ സാധാരണ കഞ്ചാവിനെ അപേക്ഷിച്ച് വീര്യം കൂടുതലുള്ള ഹൈബ്രിഡ് കഞ്ചാവിന് ആവശ്യക്കാരും ഏറെയാണ്.






