Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഞാനിപ്പോൾ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മൂഡിലല്ല: കെ മുരളീധരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: തനിക്കിപ്പോൾ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മൂഡില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എല്ലാ തിരഞ്ഞെടുപ്പിലും മത്സരിക്കുക എന്നത് ശരിയല്ലെന്നും അതുകൊണ്ട് ഇത്തവണ മാറിനിൽക്കാൻ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും മുരളീധരൻ വ്യക്തമാക്കി.

‘എനിക്കുവേണ്ടി പലയിടത്തും പോസ്​റ്ററുകളുണ്ട്. ജയിക്കാത്ത കല്യാശേരിയിലും പയ്യന്നൂരിലും മാത്രമാണ് പോസ്​റ്റർ ഇല്ലാത്തത്. പോസ്​റ്ററിന് പിന്നിൽ സ്‌നേഹമാണോ നിഗ്രഹമാണോ എന്ന് അറിയില്ല. നേമത്തെ കോൺഗ്രസിന്റെ മുദ്രാവാക്യം സംഘിയും സംഘിക്കുട്ടിയും വേണ്ട എന്നതാണ്. യുഡിഎഫ് മതി. യുഡിഎഫിന് നേമത്ത് ചെറുപ്പക്കാരനായ സ്ഥാനാർത്ഥി വരും. യുഡിഎഫ് ഇത്തവണ നേരിടുന്നത് സിപിഎം, ബിജെപി സംയുക്ത സഖ്യത്തെയാണ്.

കോൺഗ്രസും സിജെപിയും തമ്മിലാണ് മത്സരം. നേമത്തെ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാനാണ് ശിവൻകുട്ടി ഉദ്ദേശിക്കുന്നത്. ഇത്തവണ ന്യൂനപക്ഷ വോട്ടുകൾ ശിവൻകുട്ടിക്ക് ലഭിക്കില്ല. സംഘിക്കുട്ടി എന്ന് ശിവൻകുട്ടിയെ വിളിച്ചത് എഐഎസ്എഫ് ആണ്. അദ്ദേഹം ആർഎസ്എസിന്റെ ഏജന്റായി മാറി’- കെ മുരളീധരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer