മുംബൈ: ടി20 ലോകകപ്പിലെ ആവേശ സെമിയില്‍ ഇംഗ്ലണ്ടിനെ ഏഴ് റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ഫൈനലിലെത്തിയപ്പോള്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് മലയാളി താരം സഞ്ജു സാംസണായിരുന്നു. 42 പന്തില്‍ 89 റണ്‍സെടുത്ത സഞ്ജുവായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് സഞ്ജു ഇന്ത്യക്കായി കളിയിലെ താരമാകുന്നത്.
എന്നാല്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടശേഷം സഞ്ജു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ട്രെന്‍ഡിങ്. വളരെ സന്തോഷം തോന്നുന്നു. മത്സരത്തില്‍ നിര്‍ണായകമായത് ജസ്പ്രീത് ബുമ്രയുടെ ഡെത്ത് ഓവറുകളായിരുന്നു. ഈ വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ജസ്പ്രീത് ബുംറയ്ക്കുള്ളതാണ്. അദ്ദേഹം ലോകോത്തര ബൗളറാണ്, ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്ഭുതം. ഈ പ്ലയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിനാണ് ലഭിക്കേണ്ടത് എന്നാണ് സഞ്ജു പറഞ്ഞത്.






