കൊല്ലം: തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കോണ്‍ഗ്രസും യുഡിഎഫും നടത്തുന്ന രാഷ്ട്രീയമാണതെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. ‘ ബിജെപിയും ഇതില്‍ പങ്കാളിയാണ്. ഇതൊന്നും കേരള ജനതയ്ക്ക് ആവശ്യമില്ല. ഗണേഷ് കുമാറിനു പ്രണയമുണ്ടോ എന്ന ചോദ്യം ലമാധവിക്കുട്ടിക്ക് പ്രണയമുണ്ടോ എന്ന് ചോദിക്കും പോലെയാണ്. ഒന്നല്ല, അയ്യായിരം പ്രണയമുണ്ട്. പ്രണയം ഇല്ലാത്തവന്‍ പൊട്ടനാണ്. അവന് തലയ്ക്ക് എന്തെങ്കിലും അസുഖം കാണും. നെഹ്‌റുവിനും വാജ്‌പേയിക്കും രാജീവ് ഗാന്ധിക്കും പ്രണയമുണ്ടായിരുന്നു എന്നും ഗണേഷ് കുമാര്‍ പറയുന്നു.






