ആലപ്പുഴ: യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും ചില മാധ്യമങ്ങള്‍ താന്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നും മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. യുഡിഎഫ് പിന്തുണയോടെ താന്‍ മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ല. അങ്ങനെ പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എംഎ ബേബിയോട് ഒന്നും പറഞ്ഞിട്ടില്ല. ഹൈസ്‌കൂള്‍ കാലത്ത് പാര്‍ട്ടി അംഗമായി. ആരും നിര്‍ബന്ധിച്ചല്ല തന്നെ പാര്‍ട്ടിയില്‍ ചേര്‍ത്തതെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. മെമ്പര്‍ഷിപ്പ് സ്‌ക്രൂട്ടിനി സമയത്ത് അംഗത്വം പുതുക്കിയില്ല. ആരോടും വിവരം പറഞ്ഞിരുന്നില്ല. പക്ഷേ ചാനലുകളില്‍ വാര്‍ത്ത വന്നപ്പോള്‍ വിവരം പരസ്യപ്പെടുത്തേണ്ടിവന്നു.
പാര്‍ട്ടിയുടെ ആശയങ്ങളും ആദര്‍ശങ്ങളും ഉപേക്ഷിച്ചിട്ടില്ല. പാര്‍ട്ടിയുടെ നയങ്ങളെല്ലാം അംഗീകരിക്കുന്നു. ഒന്നും ഇതുവരെ തള്ളി പറഞ്ഞിട്ടില്ല. പാര്‍ട്ടിയെ ആക്ഷേപിക്കാന്‍ താനില്ല. 15 പാര്‍ട്ടി കോണ്‍ഗ്രസില്‍ താന്‍ പങ്കെടുത്തിട്ടുണ്ട്. പാര്‍ട്ടിയെയോ പാര്‍ട്ടി രേഖയെയോ ആക്ഷേപിക്കാന്‍ ഇല്ല. പാര്‍ട്ടിക്ക് വേണ്ടി ജീവിച്ചയാളാണ് താനെന്നും ജി സുധാകരന്‍ പറഞ്ഞു.






