മലപ്പുറം: ഐ എ എം ഇ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്കൂൾ ഫുട്ബോൾ മത്സരത്തിൽ അണ്ടർ 17, അണ്ടർ 14 വിഭാഗത്തിൽ കിഴിശ്ശേരി തൃപ്പനച്ചി അൽ ഇർഷാദ് സ്കൂൾ ജേതാക്കളും അണ്ടർ 12 വിഭാഗത്തിൽ റന്നേഴ്സ് അപ്പും ആയി.
മലപ്പുറം മഅദിൻ സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അണ്ടർ 17 വിഭാഗത്തിൽ മികച്ച കളിക്കാരാനായി അൽ ഇർഷാദ് സ്കൂളിലെ മുഹമ്മദ് നിസാമിനെയും അണ്ടർ 14 വിഭാഗത്തിൽ മികച്ച ഗോൾ കീപ്പറായി നബീൽ എൻ കെ യും അണ്ടർ 12 വിഭാഗത്തിൽ ടോപ് സ്കോറർ ആയി മുഹമ്മദ് മിൽഹാനെയും തെരെഞ്ഞെടുത്തു. വിജയികളെ സ്കൂൾ മാനേജ്മെന്റും അധ്യാപകരും അഭിനന്ദിച്ചു.






