Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ബിഎസ്ഇ എന്‍ഹാന്‍സ്ഡ് വാല്യൂ 30 ഇന്‍ഡക്‌സ് ഫണ്ട് പുറത്തിറക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍ക്കായി പുതിയ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ബിഎസ്ഇ എന്‍ഹാന്‍സ്ഡ് വാല്യൂ 30 ഇന്‍ഡക്‌സ് ഫണ്ട് പുറത്തിറക്കി.

മികച്ച സാമ്പത്തിക അടിത്തറയുള്ളതും എന്നാല്‍ വിപണിയില്‍ ആകര്‍ഷകമായ മൂല്യത്തില്‍ ലഭ്യമായതുമായ ലാര്‍ജ്-ക്യാപ്, മിഡ്-ക്യാപ് കമ്പനികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആസ്തി വര്‍ദ്ധിപ്പിക്കാന്‍ നിക്ഷേപകരെ സഹായിക്കുകയാണ് ഈ ഫണ്ടിന്റെ ലക്ഷ്യം.

കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള നിക്ഷേപ രീതി പിന്തുടരുന്നതിനാല്‍ ഇത് കൂടുതല്‍ സുതാര്യവും ചിട്ടപ്പെടുത്തിയതുമാണ്. ബുക്ക് വാല്യൂ-ടു-പ്രൈസ്, ഏണിങ്‌സ്-ടു-പ്രൈസ്, സെയില്‍സ്-ടു-പ്രൈസ് എന്നീ സാമ്പത്തിക ഘടകങ്ങള്‍ അടിസ്ഥാനമാക്കി ബിഎസ്ഇ ലാര്‍ജ്-മിഡ്ക്യാപ് വിഭാഗത്തില്‍ നിന്നുള്ള 30 മികച്ച കമ്പനികളെയാണ് ഈ ഫണ്ടിനായി തിരഞ്ഞെടുക്കുന്നത്.

2026 മാര്‍ച്ച് 30-ലെ കണക്കുകള്‍ പ്രകാരം ഈ ഇന്‍ഡക്‌സ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 32 ശതമാനവും 10 വര്‍ഷത്തിനിടെ 19.4 ശതമാനവും വാര്‍ഷികാദായം നല്‍കിയിട്ടുണ്ട്. ഓഹരി വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് വര്‍ഷത്തില്‍ രണ്ടുതവണ ഈ പോര്‍ട്ട്ഫോളിയോ പുനഃക്രമീകരിക്കും.

ഐസിഐസിഐ പ്രു സിഗ്‌നേച്ചര്‍ അഷ്വര്‍, സ്മാര്‍ട്ട് കിഡ് അഷ്വര്‍, ഐസിഐസിഐ പ്രു സ്മാര്‍ട്ട് ഇന്‍ഷുറന്‍സ് പ്ലാന്‍ പ്ലസ് ഉള്‍പ്പെടെയുള്ള കമ്പനിയുടെ വിവിധ യുലിപ് പദ്ധതികളിലൂടെ ഉപഭോക്താക്കള്‍ക്ക് ഈ ഫണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്. ഇന്‍ഷുറന്‍സ് പരിരക്ഷയോടൊപ്പം ഓഹരി വിപണിയിലെ ദീര്‍ഘകാല നേട്ടങ്ങളും ഇതിലൂടെ ലഭിക്കും.

Advertisement
WhiteswanTV Footer