തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ പരിഹാസത്തിനും ആരോപണങ്ങൾക്കും മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. വിഴിഞ്ഞം പദ്ധതി അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടവരാണ് പ്രതിപക്ഷം ,പദ്ധതി നടപ്പിലാക്കരുത് എന്ന് ഒരിക്കലും സിപിഐഎം ആവശ്യപ്പെട്ടിട്ടില്ല. ബിജെപിയും കോൺഗ്രസ്സും കലാപമുണ്ടാക്കാനാണ് ശ്രമിച്ചതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കേന്ദ്ര സർക്കാരാണ് ക്ഷണിക്കുന്നവരുടെ പട്ടികയിൽ അന്തിമ തീരുമാനമെടുത്തത്.
ചടങ്ങിലേക്ക് കേന്ദ്രം തന്നെ ക്ഷണിച്ചിട്ടില്ല എന്നും പക്ഷേ താൻ പോകുമെന്നും എവിടെപ്പോയി ഇരുന്ന് പങ്കെടുക്കാന്‍ സാധിച്ചാലും പരിപാടിയില്‍ അങ്ങനെ പങ്കെടുക്കും എന്നും എം വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. എൽഡിഎഫ് സർക്കാരിന്റെ ഉറച്ച നിലപാട് ഇല്ലായിരുന്നെങ്കിൽ ഈ പദ്ധതി നടക്കിലായിരുന്നു എന്നും എം വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. വികസന പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കാത്ത പ്രതിപക്ഷം ലോകത്ത് എവിടെയെങ്കിലും ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു.






