സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ആത്മാഭിമാനം ഉണ്ടെങ്കിൽ ആരോഗ്യമന്ത്രി രാജിവെച്ച് സമരമിരിക്കണം: എൻ എ മുഹമ്മദ്‌ കുട്ടി

തിരുവനന്തപുരം: അല്പമെങ്കിലും ആത്മാഭിമാനം ഉണ്ടെങ്കിൽ ആരോഗ്യമന്ത്രി വീണാ ജോർജ് മന്ത്രിസ്ഥാനം രാജിവെച്ച് ആശാവർക്കർമാർ സമരമിരിക്കുന്ന പന്തലിലെത്തി അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരത്തിന്റെ ഭാഗമാകണമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ്‌ കുട്ടി. ആശാസമരത്തിന് എൻസിപി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സെക്രട്ടറിയേറ്റിന് സമീപമുള്ള സമരപ്പന്തലിലെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആശാ സമരം തീർക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ന്യായമായ ആവശ്യങ്ങളാണ് സമരക്കാർ ഉയർത്തുന്നത്. വനിത കൂടിയായ വീണാ ജോർജിന് മന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ട് യാതൊന്നും ചെയ്യുവാൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് വനിതാ പോരാളികൾക്കൊപ്പം പോരാട്ടത്തിന് ഇറങ്ങുകയാണ് ചെയ്യേണ്ടത്. കോവിഡ് പോലെയുള്ള പ്രതിസന്ധി കാലഘട്ടങ്ങൾ കൈകാര്യം ചെയ്തവരെ അന്ന് തുടർഭരണത്തിനു വേണ്ടി ഉപയോഗിച്ച സർക്കാർ ഇപ്പോൾ അവരെ കറിവേപ്പില ആക്കിയിരിക്കുകയാണ്.

സമരത്തോട് സർക്കാരും സർക്കാരിനെ നയിക്കുന്ന സിപിഎമ്മും തുടരെത്തുടരെ വിരുദ്ധമായ സമീപനം സ്വീകരിക്കുന്നുവെന്ന് മാത്രമല്ല, സമരം ഇരിക്കുന്ന ആശാപ്രവർത്തകരെ അധിക്ഷേപിക്കുക കൂടിയാണ്. തൊഴിലാളി സ്നേഹവും സംരക്ഷണവും മേനി പറയുന്നവരുടെ തനിനിറം ഇപ്പോൾ പ്രകടമായിരിക്കുകയാണ്. ആശാസമരം തീർത്തും ന്യായമായ സമരം ആണെന്നും സമരം പരിഹരിക്കുന്നതിന് സർക്കാർ നേതൃത്വം നൽകിയില്ലെങ്കിൽ സംസ്ഥാനവ്യാപക പ്രക്ഷോഭത്തിന് എൻസിപി നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആയുർവേദ കോളേജ് പരിസരത്തു നിന്നും പ്രകടനമായി എത്തിയാണ് എൻസിപി സംസ്ഥാന നേതൃത്വം ആശാ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ എ ജബ്ബാർ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. സൈഫുദ്ദീൻ, ഷാജി തെങ്ങുംപിള്ളിൽ, കെ കെ ശംസുദ്ദീൻ, നേതാക്കളായ അഡ്വ. രവീന്ദ്രൻ പള്ളിപ്പാട്, ജെബി പ്രകാശ്, രാജ്കുമാർ കരകുളം, കല്ലറ മോഹൻ ദാസ്, എൻവൈസി സംസ്ഥാന പ്രസിഡന്റ്‌ സി കെ ഗഫൂർ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement

വിമാന യാത്രയ്ക്കിടെ ഹൃദയാഘാതം; 24കാരന് ദാരുണാന്ത്യം

കൊച്ചി: വിമാന യാത്രയ്ക്കിടെ ഹൃദയാഘാതം സംഭവിച്ച് പറവൂർ പുത്തൻവേലിക്കര തുരുത്തൂർ ഒളാട്ട് പുറത്ത് മെബിൻ ടോമി (24) മരിച്ചു. സ്ലൊവീനിയയിൽ ജോലി ചെയ്തിരുന്ന മെബിൻ അവധിക്ക് നാട്ടിലെത്തി തിരികെ മടങ്ങുന്നതിനിടെയാണ് സംഭവം. തിങ്കളാഴ്ച ഒമാൻ

Read More »

ബിജെപി പ്രവേശനം വെറും കുപ്രചരണം : പിന്നിൽ കേരള കോൺഗ്രസ് എം എന്ന് പുളിക്കക്കണ്ടം കുടുംബം

പാലാ: ബിജെപിയിലേക്ക് ചേക്കേറുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ തള്ളി പാലാ നഗരസഭയിലെ മൂന്ന് സ്വതന്ത്ര കൗൺസിലർമാർ. തങ്ങൾ യുഡിഎഫിന്റെ ഭാഗമായി തന്നെ ഉറച്ചുനിൽക്കുമെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും

Read More »

കേരളത്തിൽ എയിംസ് വേണമെന്ന ആവശ്യം; കേന്ദ്രനിലപാടിൽ ഹൈക്കോടതിക്ക് അതൃപ്തി

കൊച്ചി: കേരളത്തിൽ എയിംസ് വേണമെന്ന ആവശ്യത്തിലെ കേന്ദ്രനിലപാടിൽ ഹൈക്കോടതിക്ക് അതൃപ്തി. സംസ്ഥാനം നിർദ്ദേശിച്ച സ്ഥലത്ത് സാധ്യതാ പഠനം നടത്താൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ മറുപടി നൽകാൻ 4 ആഴ്ച വേണമെന്നാണ് കേന്ദ്ര

Read More »

കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ

കോഴിക്കോട് : കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. പോയിൽകാവ് സ്വദേശി അനിയുടെ മകൾ ശ്രീനന്ദയാണ് (18) മരിച്ചത്. മൃതദേഹത്തിൽ സംശയാസ്പദമായ രീതിയിൽ മുറിവുകൾ കണ്ടെത്തിയതോടെ പോലീസ് അന്വേഷണം

Read More »

പത്തനാപുരത്ത് ടിപ്പർ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

കൊല്ലം: ടിപ്പർ ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. സിനിമാപറമ്പ് ഇടക്കാട് സ്വദേശി ജെസ്സി സണ്ണി (55) ആണ് മരിച്ചത്. പത്തനാപുരം-അടൂർ റൂട്ടിൽ ശാലേംപുരത്താണ് അപകടം നടന്നത്. പത്തനാപുരത്തുള്ള ബന്ധുവീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു ജെസ്സി.

Read More »

സതീശന് ചെന്നിതലയുടെ ചെക്ക് : മതമേലദ്ധ്യക്ഷന്മാരെ സന്ദര്‍ശിച്ച്‌ ചെന്നിത്തല

കോട്ടയം : കേരള രാഷ്ട്രീയത്തിലെ ഗ്രൂപ്പ് പോരുകളുടെ ചരിത്രം തിരുത്തിക്കുറിക്കുന്ന പുതിയൊരു പടയൊരുക്കത്തിനാണ് കോൺഗ്രസ് സാക്ഷ്യം വഹിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’ കേരളത്തിന്റെ തെരുവുകളിൽ ജനമനസ്സുകൾ കീഴടക്കാൻ ശ്രമിക്കുമ്പോൾ,

Read More »
Advertisement