Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വാങ്കഡെയില്‍ തകര്‍ന്നടിഞ്ഞ് മുംബൈ;മൂന്നാം ജയം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തി തകര്‍ത്തെറിഞ്ഞ്
രാജസ്ഥാന്‍ റോയല്‍സ്.മുംബൈ ഉയര്‍ത്തിയ 126 റണ്‍സ് വിജയലക്ഷ്യം 15.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു.ഇതോടെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും മുംബൈ പരാജയപ്പെട്ടു.റിയാന്‍ പരാഗിന്റെ തകര്‍പ്പന്‍ പ്രകടനമാണ് രാജസ്ഥാനെ വിജയത്തിലെക്കെത്തിച്ചത്.

മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ഫീല്‍ഡിംഗിനിറങ്ങി.ആദ്യം ബൗളിംഗ് തിരഞ്ഞെടുത്ത സഞ്ജുവിന്റെ തീരുമാനം ശരിവെച്ച് ബൗളര്‍മാര്‍ മിന്നല്‍ പ്രകടനം പുറത്തെടുത്തു.എന്നാല്‍ ക്യാപ്റ്റന്റെ രോഹിത് ശര്‍മ്മയെയും നമന്‍ ധിറിനെയും ആദ്യ ഓവറില്‍ തന്നെ ബോള്‍ട്ട് മടക്കി.ഇരുവര്‍ക്കും റണ്‍സ് നേടാന്‍ കഴിഞ്ഞില്ല. പിന്നീട് ഡഗ് ഔട്ടിലേക്ക് മുംബൈ നിരയുടെ ഘോഷയാത്ര.

നാല് താരങ്ങള്‍ക്ക് മാത്രമാണ് മുംബൈ നിരയില്‍ രണ്ടക്കം കടക്കാനായത്. 34 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യ, 32 റണ്‍സെടുത്ത തിലക് വര്‍മ്മ എന്നിവരാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. രാജസ്ഥാനായി ട്രെന്റ് ബോള്‍ട്ടും യൂസ്വേന്ദ്ര ചഹലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.മറുപടി ബാറ്റിംഗില്‍ രാജസ്ഥാനും തകര്‍ച്ചയോടെയാണ് തുടങ്ങിയത്. മുന്‍നിരയില്‍ ജയ്‌സ്വാള്‍ 10, ബട്‌ലര്‍ 13, സഞ്ജു 12 എന്നിങ്ങനെ സ്‌കോര്‍ ചെയ്തു. എന്നാല്‍ പുറത്താകാതെ 39 പന്തില്‍ 54 റണ്‍സുമായി റിയാന്‍ പരാഗ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചു.രവിചന്ദ്രന്‍ അശ്വിന്‍ 16 പന്തില്‍ 16 റണ്‍സെടുത്ത് പുറത്തായി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix