Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചിന്നസ്വാമിയിൽ തകർന്നടിഞ്ഞ് റോയൽ ചല‍‍ഞ്ചേഴ്സ്;രണ്ടാം ജയം സ്വന്തമാക്കി ലഖ്‌നൗ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബെം​ഗുളുർ റോയൽ ചലഞ്ചേഴ്സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പോരാട്ടത്തിൽ റോയല്‍ ചലഞ്ചേഴ്‌സിന് തോൽവി.സ്വന്തം തട്ടകമായ ബെംഗളൂരുവിൽ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 28 റണ്‍സിനാണ് ആര്‍സിബിയെ പരാജയപ്പെടുത്തിയത്.182 റണ്‍സ് പിന്തുടര്‍ന്ന ബെംഗളൂരു 19.4 ഓവറില്‍ 153 റണ്‍സിന് ഓള്‍ഔട്ടായി.നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മായങ്ക് യാദവാണ് ആതിഥേയരുടെ നട്ടെല്ലൊടിച്ചത്.


രാഹുൽ ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 181 റണ്‍സ് നേടിയത്.അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ (81) തകര്‍പ്പന്‍ ഇന്നിങ്സിനൊപ്പം നിക്കോളാസ് പൂരന്റെ (40*) കിടിലന്‍ ഫിനിഷുമാണ് സൂപ്പര്‍ ജയന്റ്സിന് കരുത്തായത്.ബെംഗളൂരുവിന് വേണ്ടി ഗ്ലെന്‍ മാക്സ്വെല്‍ രണ്ട് വിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങില്‍ മോശം തുടക്കമാണ് ആര്‍സിബിക്ക് ലഭിച്ചത്.പവര്‍പ്ലേയില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ വീണു. വിരാട് കോഹ്‌ലി (22), ഫാഫ് ഡു പ്ലെസിസ് (19), ഗ്ലെന്‍ മാക്‌സ്‌വെല്‍ (0) എന്നിവര്‍ ആദ്യം പുറത്തായി.സ്‌കോര്‍ ബോര്‍ഡില്‍ 43 റണ്‍സ് മാത്രമുള്ളപ്പോഴാണ് മൂന്നാം വിക്കറ്റായി മാക്‌സ്‌വെല്‍ മടങ്ങിയത്.

പിന്നീടെത്തിയവരില്‍ മഹിപാല്‍ ലോംറോറിന് മാത്രമാണ് തിളങ്ങാനായത്.ലഖ്‌നൗവിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. അതേസമയം ചിന്നസ്വാമിയില്‍ ബെംഗളൂരു വഴങ്ങിയ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചിന്നസ്വാമിയില്‍ നടന്ന മത്സരത്തിലും ബെംഗളൂരുവിന് പരാജയം ഏറ്റുവാങ്ങേണ്ടിവന്നിരുന്നു.

Recent News

Advertisement
WhiteswanTV Footer