തിരുവനന്തപുരം : ഗോപിനാഥ് മുതുകാട് നടത്തിയ ഇൻക്ലൂസീവ് ഇന്ത്യ ഭാരതയാത്രയുടെ ഫോട്ടോ പ്രദർശനം മാജിക് പ്ലാനറ്റിൽ ആരംഭിച്ചു. അവോക്കി എംഡി ഗണേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു.
ലോക ഭിന്നശേഷിദിനത്തിൽ നടന്ന പരിപാടിയിൽ ഡിഫറന്റ് ആർട് സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, മാജിക് പ്ലാനറ്റ് മാനേജർ സി.കെ. സുനിൽരാജ്, ക്രിയേറ്റീവ് ഹെഡ് ഭരതരാജൻ, സിഎഫ്ഒ അശ്വതി നിഷാന്ത് തുടങ്ങിയവർ പങ്കെടുത്തു.
മാജിക് പ്ലാനറ്റിലെ സന്ദർശകർക്ക് സൗജന്യമായി ഫോട്ടോഗാലറി സന്ദർശിക്കാം. ഭിന്നശേഷിവിഭാഗത്തിനായി രാജ്യത്തിന്റെ വിവിധയിടങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, അവയുടെ പ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാം ഫോട്ടോഗാലറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.



