സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സ്വതന്ത്ര ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: സ്വതന്ത്ര ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ (SHRA) കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം അസ്സൽ വാടക ഓഡിറ്റോറിയത്തിൽ നടത്തി. ഹോട്ടൽ, ബേക്കറി മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ട നടപടികൾ യോഗത്തിൽ ചർച്ച ചെയ്തു.

വ്യവസായ മേഖലയെ ബാധിക്കുന്ന പുതിയ ചട്ടങ്ങളും നികുതി നയങ്ങളും മൂലം നേരിടുന്ന സങ്കീർണ്ണതകൾ സംബന്ധിച്ചും വ്യാപാരികളിൽ നിന്ന് അഭിപ്രായങ്ങൾ സ്വീകരിച്ചു. സംരംഭകരെ കൂടുതൽ സഹായിക്കുന്നതിനു സംഘടന പുതിയ പദ്ധതികളും നടപടികളും രൂപപ്പെടുത്താൻ തീരുമാനിച്ചു. റോഡ് വികസനവുമായി ബന്ധപ്പെട്ട് വഴിയാധാരമാവുന്ന ഈ മേഖലയിലെ കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ സന്നദ്ധ സംഘടനകളുടെയും മറ്റ് വ്യാപാര സംഘടനകളുടെയും കൂട്ടായ വേദിയിലൂടെ നേതൃപരമായ പങ്കുവഹിക്കാൻ യോഗം തീരുമാനിച്ചു.

ചടങ്ങിൽ അസ്സൻകോയ അദ്ധ്യക്ഷത വഹിച്ചു. വിജയൻ കൂടരഞ്ഞി യോഗം ഉദ്ഘാടനം ചെയ്തു. അബ്ദുൾ ലത്തീഫ് പ്ലാസ മുഖ്യപ്രഭാഷണം നടത്തി. അഷ്‌റഫ്‌ സ്വീകാർ സ്വാഗതവും ബെന്നി ജോർജ് നന്ദിയും പറഞ്ഞു. ഭാരവാഹികളായ പ്രസിഡന്റ് കെ ആർ ഹസൻ കോയ, വൈസ് പ്രസിഡന്റ് ബെന്നി ജോർജ്, ബിജു ഭാരത്, റഫീഖ് പാരഡൈസ്, പർവീന ദമാസ്, ജനറൽ സെക്രട്ടറി നാസർ ദർബാർ, സാജിർ അറൂസ്, ശാഹുൽ ഹമീദ് ബ്രോസ്റ്റ്, ഷക്കീല ബാനു മിയ, ട്രഷറർ അസീസ് തോട്ടത്തിൽ എന്നിവരെ ഭാരവാഹികളായും 11 എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement