അമേരിക്കയിൽ നിന്ന് തിരിച്ചയക്കുന്ന അനധികൃത കുടിയേറ്റക്കാരുടെ വിവരങ്ങള്‍ തേടി ഇന്ത്യ. ഇനി 487 പേരെ കൂടി അമേരിക്ക ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്നാണ് ലഭിക്കുന്ന വിവരം .487 പേരില്‍ 298 പേരുടെ വിവരങ്ങള്‍ മാത്രമാണ് അമേരിക്ക നല്‍കിയിട്ടുള്ളത്. ബാക്കിയുള്ളവരുടെ വിവരങ്ങള്‍ കൂടി നല്‍കാനാണ് ഇന്ത്യ ആവശ്യപ്പെട്ടിട്ടുള്ളത്. തിരിച്ചയക്കുന്നവരുടെ വിശദാംശങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.
അതിനുശേഷം മാത്രമേ അനുമതി നല്‍കാനാകൂ എന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം അമേരിക്കയിൽ നിന്ന് വന്ന ആദ്യ സംഘത്തിലെ 104 പേരെ വിലങ്ങ് അണിയിച്ച് ഇന്ത്യയിലെത്തിച്ചത് രാജ്യത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ വിഷയം ചര്‍ച്ചയായേക്കും.






