മലപ്പുറം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് വെളിയംകോട് ബ്ലോക്ക് സെക്രട്ടറി പി കെ സുബൈർ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നു. പൊന്നാനി എംഎൽഎപി നന്ദകുമാർ കൊടി നൽകി സ്വീകരിച്ചു. പൊന്നാനിയിലെ മറ്റ് നേതാക്കളും സന്നിഹിതരായി.
കോൺഗ്രസ്സിന്റെ സമകാലീന രാഷ്ട്രീയത്തോടുള്ള ശക്തമായ വിയോജിപ്പും ഇടതുപക്ഷ ഗവണ്മെന്റിന്റെ പ്രവർത്തനങ്ങളോടും രാഷ്ട്രീയത്തോടുള്ള താല്പര്യവുമാണ് സിപിഎമ്മിൽ ചേരാനുള്ള കാരണമെന്ന് സുബൈർ പറഞ്ഞു






