ന്യൂഡൽഹി : കഴിഞ്ഞ ദിവസം അതിർത്തിയിൽ ഒരു ബിഎസ്എഫ് ജവാനെ ബംഗ്ലാദേശി ഗ്രാമവാസികൾ തട്ടികൊണ്ട് പോയിരുന്നു. ഇപ്പോഴിതാ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി സേനകൾ തമ്മിലുള്ള ഫ്ലാഗ് മീറ്റിംഗിന് ശേഷം ജവാനെ പരിക്കേൽപ്പിക്കാതെ വിട്ടയച്ചിരിക്കുകയാണ് ബംഗ്ലാദേശി ഗ്രാമവാസികൾ . കതാലിയ ഗ്രാമത്തിന് സമീപം നുഴഞ്ഞുകയറ്റ ശ്രമം തടയാൻ ശ്രമിക്കുന്നതിനിടെയാണ് ജവാനെ അതിർത്തി കടന്ന് വലിച്ചിഴച്ച് കൊണ്ടുവന്ന് കെട്ടിയിട്ടതെന്ന് വൃത്തങ്ങൾ അറിയിച്ചു.
അതേസമയം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ, അതിർത്തിക്കപ്പുറത്തുള്ള ഒരു സ്ഥലത്ത് ഒരു മരത്തിൽ ജവാനെ നാല് മണിക്കൂറോളം കെട്ടിയിട്ടിരിക്കുന്നതായി കാണിച്ചിരുന്നു . ഇതിന് ശേഷമാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള ഫ്ലാഗ് മീറ്റ് വെച്ചത്. ഇതിന് ശേഷമാണ് ജവാനെ ഇന്ത്യൻ അധികാരികൾക്ക് കൈമാറിയത് .






