സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

രാജ്യതാൽപര്യത്തിൽ ഇന്ത്യക്കാർ ഒറ്റക്കെട്ടാണ്, യുദ്ധത്തെ പ്രോത്സാഹിപ്പിക്കില്ല; ജോൺ ബ്രിട്ടാസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജക്കാർത്ത: ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ ഭാഗമായി ജോൺ ബ്രിട്ടാസ് എംപി ഇന്തോനേഷ്യയിൽ. യുദ്ധത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാടും രാജ്യത്തിന്റെ മഹത്വവും ബ്രിട്ടാസ് പ്രസംഗത്തിലൂടെ പറഞ്ഞു. രാജ്യതാത്പര്യം വരുമ്പോൾ ഇന്ത്യക്കാർ ഒറ്റക്കെട്ടാണെന്നും അതാണ് ഈ രാജ്യത്തിന്റെ സൗന്ദര്യവും ശക്തിയും. കക്ഷികളിൽ മൂന്ന് കക്ഷികൾ ഭരണപക്ഷത്തിനെതിരാണ്. എങ്കിലും ഞങ്ങൾ ഒരു ദൗത്യത്തിലാണ്. ഇതാണ് ഇന്ത്യയുടെ സംസ്കാരം. ഇങ്ങനെയാണ് ഇന്ത്യ പാകിസ്താനിൽ നിന്ന് വ്യത്യസ്തമാകുന്നത് എന്നും ബ്രിട്ടാസ് പറഞ്ഞു.

ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാണ്. വൈവിധ്യങ്ങളുടെ നാടുമാണ്. എന്നാൽ ഒരു രാജ്യം തന്നെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുക എന്നത് ആഭ്യന്തര തീവ്രവാദത്തേക്കാളും ഭയാനകമാണ്. പാകിസ്ഥാൻ ഒരു മതരാജ്യമായപ്പോൾ ഇന്ത്യ സ്വന്തം വഴി കണ്ടെത്തുകയായിരുന്നു. ഇന്തോനേഷ്യ കഴിഞ്ഞാൽ ഇന്ത്യയാണ് മുസ്ലിങ്ങൾ കൂടുതലുള്ള രാജ്യമെന്നും അതാണ് ഈ രാജ്യത്തിന്റെ സൗന്ദര്യം. താൻ കേരളത്തിൽ നിന്ന് വന്ന ഒരു ക്രൈസ്തവനാണ്. കേരളത്തിൽ എല്ലാ മതവിഭാഗങ്ങളും സഹോദര്യത്തോടെയും സന്തോഷത്തോടെയുമാണ് ജീവിക്കുന്നത്. അതാണ് ഇന്ത്യ ലോകത്തിന് മുൻപാകെ വെയ്ക്കുന്ന സന്ദേശമെന്നും ബ്രിട്ടാസ് പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ കേണൽ സോഫിയ ഖുറേഷിയും വിക്രം മിസ്രിയും വിങ് കമാണ്ടർ വ്യോമിക സിങ്ങും ഒരുമിച്ചാണ് വന്നത്. അതാണ് ഇന്ത്യയുടെ യഥാർത്ഥ ചിത്രം. ഭീകരവാദം ഇന്ത്യയെ മാത്രമാണ് പിടികൂടുന്നത് എന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റിയെന്നും അത് ഏത് രാജ്യത്തിലേക്കും എപ്പോൾ വേണമെകിലും എത്തിപ്പെടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാകിസ്താൻ തീവ്രവാദത്തെ പിന്തുണച്ചിരുന്നുവെന്ന് പാക് പ്രതിരോധ മന്ത്രി തന്നെ തുറന്നുപറഞ്ഞു. ആരാണ് തീവ്രവാദത്തെ വളർത്തിവലുതാക്കിയത് എന്നതിൽ ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടത്. സിന്ധു നദീ ജല കരാറിന്റെ ഭാഗമായി നമ്മുടെ വെള്ളം പാകിസ്താന് കൊടുത്തു. എന്നിട്ടും അവർ ഇന്ത്യയിലേക്ക് ഭീകരവാദികളെ അയക്കുകയായിരുന്നു. അതുകൊണ്ടാണ് ഇന്ത്യ എല്ലാം മതിയാക്കിയത് എന്നും ഇന്ത്യ സമാധാനം മാത്രമാണ് ആഗ്രഹിക്കുന്നത് എന്നും ബ്രിട്ടാസ് വ്യകത്മാക്കി.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.