സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വ്യവസായ പാർക്ക് അടിസ്ഥാന സൗകര്യവികസന ജോലികൾക്ക് തുടക്കമായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: കൊച്ചി- ബെംഗളൂരു വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായി കണ്ണമ്പ്രയിൽ നിർമ്മിക്കുന്ന വ്യവസായ പാർക്കിന്റെ അടിസ്ഥാന സൗകര്യവികസന ജോലികൾ ആരംഭിച്ചു. ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി മൂന്ന് വർഷത്തിന് ശേഷമാണ് നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടക്കുന്നത്. കിൻഫ്രയുടെ (KINFRA) മേൽനോട്ടത്തിൽ നടക്കുന്ന പദ്ധതിയുടെ കരാർ ഏറ്റെടുത്തിരിക്കുന്നത് ഭോപാൽ ആസ്ഥാനമായുള്ള ദിലിപ് ബിൽഡ്‌കോൺ എന്ന കമ്പനിയാണ്.

45 മാസമാണ് കരാർ കാലാവധി. വ്യവസായ പാർക്കിനായി കണ്ണമ്പ്രയിൽ ദേശീയപാതയോടു ചേർന്ന് 312 ഏക്കറാണ് ഏറ്റെടുത്തിട്ടുള്ളത്.
റോഡ്, കെട്ടിടങ്ങൾ, കുടിവെള്ളം, വൈദ്യുതി, മലിനജല ശുദ്ധീകരണ പ്ലന്റ് തുടങ്ങിയവയാണ് അടിസ്ഥാന സൗകര്യ വികസനത്തിൽ ഉൾപ്പെടുന്നത്. തുടർന്ന് വിവിധ വ്യവസായങ്ങൾ ആരംഭിക്കാൻ കരാറടിസ്ഥാനത്തിൽ സ്ഥലം നൽകും. ഭക്ഷ്യ ഉത്‌പന്ന കമ്പനികളാണ് പ്രധാനമായും വ്യവസായ പാർക്കിൽ ആരംഭിക്കുക.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement