സി പി സുഗതൻ
Shankar again on the cocunat tree (ആണോ ). രാജീവ് ചന്ദ്രശേഖർ വന്നതിനു ശേഷം കേരള ബിജെപിയിലെ തമ്മിലടി ഒതുങ്ങിയിട്ടുണ്ട്. ഗ്രൂപ്പുകൾ എല്ലാം അദ്ദേഹത്തിന്റെ കുടെ നിൽക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഇടതു വശത്തു വി. മുരളീധരൻ നിൽക്കുമ്പോൾ വലതു വശത്തു കൃഷ്ണദാസ് നിൽക്കുന്നുണ്ട്. രണ്ടു കൂട്ടർക്കും പ്രിയങ്കരി അല്ലാത്ത ശോഭ സുരേന്ദ്രനു പ്രാധാന്യം കിട്ടുന്നുണ്ട്. കുമ്മൻ സ്വാമികൾ പിന്നെ പറയാനുമില്ല. സംഘ പരിവാറിലെ ഉപ്പു തൊട്ടു കർപ്പൂരത്തിൽ വരെ അദ്ദേഹം ഉണ്ടല്ലോ.
പാതിവില തട്ടിപ്പ് ANG അടുത്ത തട്ടിപ്പിനുള്ള പദ്ധതി ആലോചിച്ചു രാജീവ് ചന്ദ്ര ശേഖറിന് ഒപ്പമുണ്ട്. അങ്ങനെ ബിജെപി ചരിത്രത്തിൽ ആദ്യമായി ഒരു group ആയി നീങ്ങുന്നു എന്നു കാണുന്നതിൽ സന്തോഷമുണ്ട്. ഇതെത്ര കാലം നിൽക്കും എന്നത് മാത്രമേ വിഷയമുള്ളൂ.
പ്രതീക്ഷകൾ ആണല്ലോ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്. ആ സത്യത്തെ അംഗീകരിച്ചാൽ എല്ലാ ഗ്രൂപ്പുകളും അമിത പ്രതീക്ഷയിലാണ്. ആ പ്രതീക്ഷ 2026വരെ നില നിൽക്കും. കേന്ദ്രത്തിൽ മന്ത്രി ആയില്ലെങ്കിലും കേരള അസംബ്ലിയിൽ MLA യെങ്കിലും ആകാമെന്നുള്ള പ്രതീക്ഷയിലാണ് എല്ലാവരും. അതിനുള്ള രാഷ്ട്രീയ സാഹചര്യവും രൂപപ്പെട്ടു വരുന്നുണ്ട്. പക്ഷെ അത് മുതലാക്കാൻ രാജീവ് ചസദ്രശേഖർജിക്കു കഴിയുമോ എന്നാണ് ബില്യൺ വിലയുള്ള ചോദ്യം അതായതു ഗ്രൂപ്പ് കൾ എല്ലാം ഒന്നിച്ചു അദ്ദേഹത്തിന്റെ കൂടെ നിൽക്കുന്നു.
പക്ഷെ ഈ ആസ്ഥാനഗായകരിൽ ശോഭ സുരേന്ദ്രൻ ഒഴിച്ച് ആർക്കും പൊതു സമ്മതിയില്ലാത്ത നേതാക്കൾ ആണെന്ന് അവർ തെളിയിച്ചതാണ്. അവർക്കു സംഘപരിവാറിന്റെ ഉറച്ച 20% വോട്ടു കിട്ടിയേക്കും. എന്നാൽ ജയിക്കാൻ അതുമാത്രം പോരല്ലോ. അതിനു ബിജെപി അനുഭാവമുള്ള ജനങ്ങളും കേരളത്തിൽ ഉണ്ടാകണം.
അവിടെയാണ് RC യുടെ strategy പാളി പോകാൻ സാധ്യത ഉള്ളത്.
അദ്ദേഹത്തിന്റെ വികസന സമ്മേളനം എല്ലാ ജില്ലകളിലും നടക്കുന്നു. പക്ഷെ ബിജെപി യിൽ നിന്നും അകന്നു നിൽക്കുന്ന ഒരു പ്രവർത്തകരെയും തിരികെ കൊണ്ടുവരാൻ ശ്രമം നടക്കുന്നില്ല. വ്യവസായികളെയും ബിസിനസ് കാരെയും പൊതു പ്രസകതിയുള്ള പൗര പ്രമുഖരെയും വിളിക്കുന്നില്ല. ബിജെപി ക്കാർ അല്ലാത്ത ആരെയും ക്ഷണിക്കുന്നില്ല. RC അങ്ങനെയുള്ള ആരെയും കാണുന്നുമില്ല ക്ഷണിക്കുന്നുമില്ല.
വികസനം പറയുമ്പോൾ പൊതു സമൂഹത്തിന്റെ ആൾക്കാരും അതിൽ വേണ്ടേ? ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കാൻ അല്ലെങ്കിൽ ഇറങ്ങാൻ തയാറാകാതെയിരുന്ന കുട്ടരാണ് ഈ ആസ്ഥാന ഗായകർ. ഈ ആസ്ഥാന ഗായകരെ മാത്രം വെച്ചു കേരളം പിടിക്കാൻ പുറപ്പെട്ടാൽ അത് പരാജയത്തിലെ കലാശിക്കു. ജനങ്ങളുടെ ഇടയിലേക്ക് മോദിജിയുടെ വികസന മന്ത്രവുമായി ഇ റങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
അതേ സമയം മുഖ്യമന്ത്രി പിണറായി ഭരണത്തിന്റെ അഞ്ചാം വാർഷികം ആഘോഷിക്കാൻ എല്ലാ ജില്ലകളിലും യോഗം വിളിക്കുന്നു. അതിൽ അതാതു സ്ഥലത്തെ പൗര പ്രമുഖരെയും വ്യവസായികളെയുമൊക്കെ വിളിക്കുന്നു. അത് ബിജെപി ക്കും ഫോളോ ചെയ്യാവുന്നതാണ്.
രാജീവ് ചന്ദ്രശേഖർ ബാത്ത് റൂമിൽ പോകുമ്പോൾ മാത്രമേ ഇപ്പോൾ ഒറ്റയ്ക്ക് ആകുന്നുള്ളു എന്നാണ് കേൾക്കുന്നത്. ബാക്കി എല്ലാ സമയത്തും ബിജെപി ആസ്ഥാന ഗായകരും അവരുടെ അനുയായികളും അദ്ദേഹത്തിന്റെ ചുറ്റും കുടിയിരിക്കും. പൊതു സമൂഹത്തിലുള്ള വ്യത്യസ്ത ആൾക്കാരെ അടുപ്പിക്കുന്നില്ല എന്നാണ് കേൾക്കുന്നത്. കേട്ടത് ശരിയോ തെറ്റോ എന്നറിയില്ല. എന്തായാലും അങ്ങനെ കേട്ടു അദ്ദേഹത്തെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്ന രീതിയായിരിക്കും ബിജെപി ക്ക് നല്ലത്. ഇതൊക്കെ മനസ്സിലാക്കാനുള്ള ബുദ്ധി അദ്ദേഹത്തിനുണ്ടെന്നാണ് എല്ലാവരും കരുതുന്നത്.
സുരേഷ് ഗോപി ബിജെപി ക്ക് അപ്പുറത്തേക്ക് വളർന്നു പൊതു സാമൂഹത്തിന്റെ ആളായത് കൊണ്ടാണ് അദ്ദേഹം ജയിച്ചത്. ആ രീതി ആയിരിക്കും RC ക്കും നല്ലത്. ബിജെപിയിലെ ആസ്ഥാന ഗായകർ മാത്രം പോരല്ലോ കേരളം പിടിക്കാൻ.
സിപി.






