Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രുചികരം ഈ ബീഫ് കായപ്പോള !

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പുതിയ വിഭവങ്ങൾ രുചിക്കുന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ പഴമയുള്ള ഈ വിഭവം മലയാളികളുടെ മനസിൽ ഉണ്ട്. അങ്ങനെ പരീക്ഷിക്കാൻ പറ്റുന്ന ഒരു വിഭവമാണ് കായപ്പോള. സാധാരണയായി പഴം കൊണ്ടുള്ള കായപ്പോളയാണ്. എന്നാലിത്തവണ പരീക്ഷിക്കുന്നത് ബീഫ് വച്ചാണ്. അതാണ് ബീഫ് കായപ്പോള. എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം.  

ചേരുവകൾ

ബീഫ് – 200 ഗ്രാം  

മുട്ട – 4 എണ്ണം  

നേന്ത്രപ്പഴം – 1 എണ്ണം  

മൈദ – 1/4 കപ്പ്‌  

പാൽ – 1/4 കപ്പ്‌ 

ഓയിൽ – 2 ടേബിൾസ്പൂൺ  

സവാള – 2 എണ്ണം 

ഇഞ്ചി, വെളുത്തുള്ളി മുറിച്ചത് – 2 ടേബിൾസ്പൂൺ  

ഉപ്പ് – പാകത്തിന്  

പച്ചമുളക് 4 എണ്ണം  

കറിവേപ്പില, മല്ലിയില  

കുരുമുളക്പ്പൊടി – 3 ടീസ്പൂൺ 

ഗരം മസാല പ്പൊടി – 1 ടീസ്പൂൺ  

മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ  

വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ  

നെയ്യ് – 2 ടേബിൾസ്പൂൺ 

പഞ്ചസാ- 1 ടേബിൾസ്പൂ

തയാറാക്കുന്ന വിധം  

ആദ്യം തന്നെ ബീഫിൽ കുറച്ച് മഞ്ഞൾപ്പൊടി, ഉപ്പ്, കുരുമുളക് പൊടി, ഗരം മസാല എന്നിവ ചേർത്ത് ഒന്ന് വേവിച്ചെടുക്കണം. ഒരു പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് അതിൽ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. വഴന്നുകഴിഞ്ഞാൽ ചെറുതായി മുറിച്ച സവാള ചേർത്ത് വീണ്ടും വഴറ്റുക. ഇനി മസാലപ്പൊടികൾ എല്ലാം ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റി, ശേഷം വേവിച്ചെടുത്ത ബീഫ് ചേർക്കുക. 

ഒരു മിക്സിയിൽ മുട്ട, മൈദ, പാൽ, കുറച്ച് ഉപ്പ് എന്നിവ ചേർത്ത് അടിച്ചെടുക്കുക. ഇതിൽ കുറച്ച് ഓയിൽ ചേർത്ത് തയ്യാറാക്കിയ മസാലയിൽ ചേർത്ത് ഇളക്കുക. ഇനി ഒരു പാനിൽ കുറച്ച് നെയ്യ് ചേർക്കുക. അതിലേക്ക് തയ്യാറാക്കിയ കൂട്ടം ചേർത്ത് കൊടുക്കുക. ഇനി ഇത് ചെറുതീയിൽ വച്ച് വേവിച്ചെടുക്കുക. മുക്കാൽ വേവാകുമ്പോൾ നെയ്യിൽ വാട്ടിയ നേന്ത്രപ്പഴം ചേർക്കുക. വെന്തുകഴിഞ്ഞാൽ മറ്റൊരു പാനിൽ ഇട്ട് മുകൾഭാഗം ഗോൾഡൻ കളർ ആകുന്നതുവരെ ചൂടാക്കിയെടുത്താൽ സ്വാദിഷ്ടമായ ബീഫ് കായപ്പോള റെഡി. 

Advertisement
WhiteswanTV Footer