Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആഗോള അയ്യപ്പസംഗമം കഴിഞ്ഞ് ഒരു വർഷം; വരവ് ചെലവ് കണക്ക് പുറത്തുവിടാതെ ദേവസ്വം ബോർഡ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: ആഗോള അയ്യപ്പസംഗമം നടന്ന് ഒരു വർഷം പിന്നിട്ടിട്ടും വരവ് ചെലവ് കണക്ക് പുറത്തുവിടാതെ തിരുവിതാംകൂർ ദേവസ്വം ബോർഡ്. സംഗമം വഴി ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തൽ.

സംഗമത്തിനായി സർക്കാരിൽ നിന്നോ ദേവസ്വം ബോർഡിൽ നിന്നോ ഒരു രൂപ പോലും സ്വീകരിക്കരുതെന്ന് കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഈ നിർദേശം ലംഘിക്കപ്പെട്ടതായും കണക്കുകളിൽ പൊരുത്തക്കേടുകളുണ്ടെന്നും വിവരമുണ്ട്. ഇതാണ് വരവ് ചെലവ് കണക്ക് അവതരിപ്പിക്കാൻ കഴിയാത്തതിന് കാരണമെന്നാണ് സൂചന.

ആഗോള അയ്യപ്പസംഗമത്തിന് എട്ട് കോടി രൂപ ചെലവ് വരുമെന്നാണ് അന്നത്തെ ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചിരുന്നത്. ഈ തുക മുഴുവൻ സ്പോൺസർഷിപ്പിലൂടെ കണ്ടെത്താനായോ എന്ന കാര്യത്തിലും വ്യക്തതയില്ല. സംഗമത്തിന്റെ ചെലവുകൾ, സ്പോൺസർഷിപ്പ് വഴി ലഭിച്ച തുക, ദേവസ്വം ബോർഡിനുണ്ടായ നഷ്ടം എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix