Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സംയോജിത ശിശു വികസന സേവന പദ്ധതി; മികച്ച സേവനത്തിന് തൃശ്ശൂർ ജില്ലാ കളക്ടർക്ക് പുരസ്‌കാരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കുന്ന സംയോജിത ശിശു വികസന സേവന (ഐസിഡിഎസ്) പദ്ധതി 2024–25ലെ മികച്ച പ്രവർത്തനത്തിനുള്ള ജില്ലാ കളക്ടർ പുരസ്‌കാരം അർജുന്‍ പണ്ഡ്യന്‍ നേതൃത്വം നൽകുന്ന തൃശ്ശൂർ ജില്ല കരസ്ഥമാക്കി. ജില്ലാ വനിതാ ശിശു വികസന വകുപ്പിലെ ജീവനക്കാരുടെയും വിവിധ വകുപ്പുകളുടെ സംയുക്ത പ്രവർത്തനങ്ങളുടെയും അംഗീകാരമാണ് ഈ നേട്ടം. ഈ വിഭാഗത്തിൽ തൃശ്ശൂരിനൊപ്പം വയനാട് ജില്ലയും പുരസ്‌കാരം നേടി.

ഈ വർഷം 10 പുരസ്‌കാരങ്ങളുമായി തൃശ്ശൂർ ജില്ല മുന്നിലെത്തി. മികച്ച കളക്ടർ പുരസ്‌കാരത്തിനൊപ്പം, മികച്ച അങ്കണവാടി, അങ്കണവാടി വർ‍ക്കർ, ഹെൽപ്പർ എന്നീ വിഭാഗങ്ങളിലായി സംസ്ഥാന തല പുരസ്‌കാരങ്ങളും ജില്ലയ്ക്ക് ലഭിച്ചു. ഐസിഡിഎസ് കൊടകര സെ.നം.46 ഗ്യാലക്‌സി അങ്കണവാടിയാണ് മികച്ച അങ്കണവാടിയായി തെരഞ്ഞെടുക്കപ്പെട്ടത്. അങ്കണവാടി വർർക്കർമാരും ഹെൽപ്പർമാരും വിവിധ ഐസിഡിഎസ് മേഖലകളിൽ നിന്നുള്ളവർ പുരസ്‌കാരം നേടി.

അങ്കണവാടികൾക്ക് ഭൂമിയും കെട്ടിടവും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള ഇടപെടലുകൾ, വായനാശീലം വളർത്തുന്ന ‘വാ വായിക്കാം’, വിദ്യാർത്ഥികളുമായി സംവദിക്കുന്ന ‘മുഖാമുഖം– മീറ്റ് യുവർ കളക്ടർ’, കുട്ടികളുടെ ശാരീരിക-മാനസികാരോഗ്യത്തിന് ഊന്നൽ നൽകുന്ന ‘ഗെറ്റ് സെറ്റ് തൃശ്ശൂർ’ തുടങ്ങിയ പദ്ധതികൾ ജില്ലയിൽ നടപ്പാക്കി. സ്ത്രീകളും കുട്ടികളും ലക്ഷ്യമാക്കിയുള്ള സുരക്ഷാ-ക്ഷേമ പദ്ധതികളും ജീവനക്കാരുടെ ആരോഗ്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളും പുരസ്‌കാര നേട്ടത്തിന് വഴിയൊരുക്കിയതായി അധികൃതർ വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer