സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തീവ്ര വോട്ടർപട്ടിക പരിഷ്കരണo; ആലത്തൂരിൽ ഫോം വിതരണം വേഗത്തിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ആലത്തൂരിൽ വോട്ടർപട്ടിക പരിഷ്കരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ ബൂത്ത് 85 ൽ എന്യൂമറേഷൻ ഫോം വിതരണം ദിനരാത്രി ഭേദം ഇല്ലാതെ തുടരുന്നു. പുതിയ വോട്ടർമാരെ ഉൾപ്പെടുത്തുന്നതും തിരുത്തലുകളും വിലാസഭേദഗതികളും പുതുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുക എന്നതാണ് അധികാരികളുടെ ലക്ഷ്യം.

വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായുള്ള ഈ തീവ്ര പ്രവർത്തനത്തിന് ഓഫീസർമാർ വീടുകൾതോറും എത്തി ഫോമുകൾ നൽകുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. ജോലി സമയം കഴിഞ്ഞു രാത്രിയിലും വിതരണം നടത്തുന്നത് ഇത് സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ഭാഗമാണെന്ന് അധികൃതർ അറിയിച്ചു.

പ്രശ്നങ്ങളുള്ളവർക്ക് പ്രത്യേക മാർഗനിർദേശങ്ങളും നൽകുന്നുണ്ട്. ഫോമുകൾ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം നിശ്ചിത സമയത്തിനകം സമർപ്പിക്കണമെന്ന് അധികാരികൾ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു

ആലത്തൂരിലെ ബൂത്ത് 85 ൽ നടക്കുന്ന ഈ പ്രവർത്തനം തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് മുന്നിട്ടു നിൽക്കുന്ന മാതൃകാപരമായ നീക്കമായി വിലയിരുത്തുന്നു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement