തിരുവനന്തപുരം : സുസ്ഥിര സാങ്കേതികവിദ്യകളെപ്പറ്റിയുള്ള അന്താരാഷ്ട്ര സമ്മേളനത്തിന് പൂജപ്പുര എൽബിഎസ് വനിതാ എൻജിനിയറിങ് കോളേജിൽ തുടക്കമായി. നബാർഡ് കേരളം ചീഫ് ജനറൽ മാനേജർ നാഗേഷ്‌കുമാർ അനുമല മുഖ്യാതിഥിയായി.
ബ്രിട്ടനിലെ ഡർഹാം സർവകലാശാലയിലെ ഡോ. ഡേവിഡ് ടോൾ, അമേരിക്കയിലെ ഇല്ലിനോയിസ് സർവകലാശാലയിലെ ഡോ. കൃഷ്ണ റെഡ്ഡി, നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് സിങ്കപ്പൂരിലെ ഡോ. ഡാരൻ ഷെൻ, പോർച്ചുഗൽ പോർട്ടോ സർവകലാശാലയിലെ ഡോ. ആർലെറ്റ് അപ്പോളിനറിയോ, ഫിൻലാൻഡ് ഇന്റർനാഷണൽ സ്‌കൂളിലെ ഡോ.സെൽവം രവീന്ദ്രനാഥ്, ഐഐടി തിരുപ്പതിയിലെ ഡോ. ഡോ. വിഷ്ണു രാജൻ, സിങ്കപ്പൂർ സർവകലാശാലയിലെ ഡോ. ഗണേഷ് നീലകണ്ഠ അയ്യർ, എൻഐടി തിരുച്ചിറപ്പള്ളിയിലെ ഡോ. രാജേശ്വരി ശ്രീധർ, കേരള കേന്ദ്ര സർവകലാശാലയിലെ ഡോ. കെ.ജെ. തോമസ് തുടങ്ങിയ ശാസ്ത്രജ്ഞർ സമ്മേളനത്തിൽ മുഖ്യ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
എൽബിഎസ് സെന്റർ ഡയറക്ടർ ഡോ. എം. അബ്ദുൽ റഹ്മാൻ അധ്യക്ഷനായി. ഇരുന്നൂറിൽപ്പരം പ്രബന്ധങ്ങൾ മൂന്നു ദിവസങ്ങളായി നടക്കുന്ന സമ്മേളനത്തിൽ അവതരിപ്പിക്കും. ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്‌സ്.
കേരള ചെയർമാൻ ഉദയകുമാർ, എൽബിഎസ് ജോയിന്റ് ഡയറക്ടർ ഡോ. ജെ. ജയമോഹൻ, ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്‌സ് കേരളം സെക്രട്ടറി ജഗദീശ്ശചന്ദ്ര പിഷാരടി, ബാലകൃഷ്ണൻ നായർ, പ്രിൻസിപ്പൽ, ഡോ. എം.ബി. സ്മിതാമോൾ, ഡോ. ഇ.എൻ.അനിൽകുമാർ, കോളേജ് യൂണിയൻ ചെയർപേഴ്‌സൺ കീർത്തനാ മനോജ് എന്നിവർ സംസാരിച്ചു.






