ഒട്ടാവ: ഇറാൻ- ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇസ്രയേലിനെ പരോക്ഷമായി പിൻതുണച്ച് കാനഡ. കാനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയാണ് ഇസ്രയേലിന് പരോക്ഷ പിൻതുണ നൽകിയത്. സ്വയം പ്രതിരോധിക്കാനും സുരക്ഷ ഉറപ്പാക്കാനുമുള്ള ഇസ്രയേലിൻ്റെ അവകാശത്തെ കാനഡ പിന്തുണയ്ക്കുന്നു.
ഇറാൻ്റെ ആണവ പദ്ധതി കാലങ്ങളായി കടുത്ത ആശങ്കയുണ്ടാക്കുന്നതാണ്. ഇസ്രയേലിലുടനീളം നടത്തുന്ന മിസൈൽ ആക്രമണങ്ങൾ പ്രാദേശിക സമാധാനത്തിന് ഭീഷണിയാണ്. പരമാവധി സംയമനം പാലിക്കണമെന്നും നയതന്ത്ര പരിഹാരത്തിന് ഇരു കക്ഷികളും തയ്യാറാവണമെന്നും മാർക്ക് കാർണി പറഞ്ഞു. ഔദ്യോഗിക എക്സ് പോസ്റ്റിലൂടെയാണ് കാർണി ഈ കാര്യം അറിയിച്ചത്.



