സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഇറാൻ- ഇസ്രായേൽ സംഘർഷം: ഇറാന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യുഎഇ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബൈ: ഇറാൻ- ഇസ്രായേൽ സംഘർഷത്തിൽ ഇറാന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യുഎഇ. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഫോൺ സംഭാഷണം നടത്തി. ഫോൺ സംഭാഷണത്തിനിടെയാണ് ഇറാനോടും അവിടുത്തെ ജനങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിച്ചത്.

സ്ഥിതിഗതികൾ ശാന്തമാക്കുന്നതിനും കൂടുതൽ അസ്ഥിരത ഒഴിവാക്കുന്നതിനും നയതന്ത്ര കൂടിയാലോചനകളിൽ യുഎഇ സജീവമായി ഏർപ്പെട്ടിട്ടുണ്ടെന്ന് ശൈഖ് മുഹമ്മദ് ഊന്നിപ്പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ചർച്ചകൾക്കും ഏതൊരു നടപടിക്കും യുഎഇയുടെ പിന്തുണയും അദ്ദേഹം ഉറപ്പിച്ചു.

വർധിച്ചുവരുന്ന സംഘർഷം പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. നിലവിലെ സംഘർഷാവസ്ഥ കുറയ്ക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയും അദ്ദേഹം എടുത്തുപറഞ്ഞു.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.