ഇറാന്‍-ഇസ്രയേല്‍ ആക്രമണത്തില്‍ അമേരിക്ക നേരിട്ട് സൈനിക ഇടപെടലുകള്‍ നടത്തിയേക്കുമെന്ന സംശയത്തിനിടെ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍. അമേരിക്ക ആക്രമണത്തിലേക്ക് പോയാൽ എല്ലാ വഴികളും മുന്നിലുണ്ടെന്ന് ഇറാന്‍ വിദേശകാര്യ സഹമന്ത്രി കാസിം ഗരിബാബാദി പറഞ്ഞു.
സംഘർഷം വഷളാകുന്ന തരത്തിലേക്ക് പോകാൻ തീരെ താല്പര്യമില്ല. ആവശ്യമെങ്കില്‍ അമേരിക്കയെ പാഠം പഠിപ്പിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഏതെങ്കിലും തരത്തിലുള്ള സൈനിക ഇടപെടലിന് അമേരിക്ക ശ്രമിച്ചാല്‍ സ്വയം പ്രതിരോധിക്കാന്‍ ഇറാന്‍ ശക്തമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
ഇനിയും സയണിസ്റ്റുകളെ അനുകൂലിച്ചുകൊണ്ട് സംഘര്‍ഷത്തില്‍ നേരിട്ട് പങ്കെടുക്കാനാണ് താത്പര്യമെങ്കില്‍ തങ്ങള്‍ എല്ലാ മാര്‍ഗങ്ങളും പുറത്തെടുക്കും. അമേരിക്കയെ ഒരു പാഠം പഠിപ്പിക്കാനും ഞങ്ങളുടെ രാജ്യതാത്പര്യം സംരക്ഷിക്കാനും എന്തും ചെയ്യേണ്ടി വരുമെന്നും കാസിം ഗരിബാബാദി പറഞ്ഞു.
Content: Iran-Israeli attack; Iran warns America






