കോഴിക്കോട് : കോഴിക്കോട് ഇരിങ്ങല്ലൂർ നാലാഞ്ചിറത്താഴം അയ്യപ്പഭജനമഠത്തിന്റെ നേതൃത്വത്തിൽ ഡിസംബർ 14 ഞായറാഴ്ച്ച കർപ്പൂരാഴി മഹോത്സവം നടക്കും. ഇരിങ്ങല്ലൂർ നാലാഞ്ചിറത്താഴം അയ്യപ്പഭജനമഠത്തിന്റെ പന്ത്രണ്ടാമത് കർപ്പൂരാഴി മഹോത്സവമാണ് ഡിസംബർ 14 ഞായറാഴ്ച്ച നടക്കുക. കൊടലിൽത്താഴം ഇരിങ്ങല്ലൂരിൽ വെച്ച് നടക്കുന്ന കർപ്പൂരാഴി മഹോത്സവത്തിൽ പുലർച്ചെ ഗണപതിഹോമം നടക്കും. തുടർന്ന് പ്രത്യക പൂജകളും, ചടങ്ങുകളും നടക്കും. അതിന് ശേഷം അന്നദാനം. തുടർന്ന് ചെണ്ടമേളം, കർപ്പൂരാഴി എഴുന്നള്ളത്ത്, ഭജന, നൃത്തനൃത്യങ്ങൾ, ആഴിപൂജ, സമർപ്പണം തുടങ്ങിയ ചടങ്ങുകളും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.



