സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഹാര്‍വാര്‍ഡ്-ട്രംപ് തര്‍ക്കത്തില്‍ പെടുന്നവരില്‍ മാര്‍ക്ക് കാര്‍ണിയുടെ മകളും?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂയോര്‍ക്ക് : ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശന യോഗ്യത റദ്ദാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം പല പ്രമുഖരെയും ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക് കാര്‍ണിയുടെ മകള്‍ ക്ലിയോ കാര്‍ണിയും ബെല്‍ജിയം രാജകുമാരി എലിസബത്തും ഈ തര്‍ക്കത്തില്‍ ഉള്‍പ്പെട്ട പ്രമുഖരില്‍പ്പെടുന്നു. ഹാര്‍വാര്‍ഡില്‍ റിസോഴ്സ് എഫിഷ്യന്‍സി പ്രോഗ്രാമില്‍ ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കിയ ക്ലിയോ കാര്‍ണിയും കെന്നെഡി സ്‌കൂളില്‍ പബ്ലിക് പോളിസിയില്‍ മാസ്റ്റേഴ്‌സ് പ്രോഗ്രാമില്‍ ഒന്നാം വര്‍ഷ പഠനം കഴിഞ്ഞ എലിസബത്തും മറ്റു വിദ്യാര്‍ത്ഥികളെപ്പോലെത്തന്നെ, രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കുമോ എന്ന ആശങ്കയിലാണ്.

ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനത്തിനെതിരെ ഹാര്‍വാര്‍ഡ് കോടതിയെ സമീപിച്ച്, നടപടിക്കുമേല്‍ കഴിഞ്ഞ ദിവസം സ്റ്റേ നേടിയിരുന്നു. ഹാര്‍വാര്‍ഡിന്റെ 7,000 അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന ഈ നടപടി, അവരുടെ വീസയെയും പഠനത്തെയും അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്. ഈ പ്രശ്‌നത്തില്‍ ട്രംപ് ഭരണകൂടത്തിന് കോടതി താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, ഭാവിയില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ ഹാര്‍വാര്‍ഡിന് കഴിയില്ലെന്നും നിലവിലുള്ളവര്‍ക്ക് മറ്റ് കോളേജുകളിലേക്ക് മാറേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിദ്യാര്‍ത്ഥികളെ പ്രതിഷേധങ്ങളില്‍ കുടുക്കാനും നാടുകടത്താനും സാധ്യതയുള്ള വിവരങ്ങള്‍ കൈമാറണമെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിന് വഴിയൊരുക്കിയത്. ട്രംപ് ഭരണകൂടത്തിന്റെ ഈ നടപടി നിയമവിരുദ്ധമാണെന്നും സര്‍വകലാശാലയുടെ ലക്ഷ്യങ്ങളെയും നിലനില്‍പ്പിനെയും ഇത് ബാധിക്കുമെന്നും ഹാര്‍വാര്‍ഡ് വ്യക്തമാക്കി.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.