ഡമാസ്‌കസ് :സിറിയയിലെ ഡ്രൂസ് വിഭാഗവും സര്‍ക്കാര്‍ സേനയും തമ്മില്‍ തുടരുന്ന സംഘര്‍ഷത്തില്‍ നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ സിറിയയില്‍ ഇസ്രയേല്‍ വ്യോമാക്രമണം. സിറിയ പ്രസിഡന്റിന്റെ വസതിയുടെ 100 മീറ്റര്‍ അടുത്താണ് ബോംബിട്ടത്. ന്യൂനപക്ഷമായ ഡ്രൂസ് മതവിഭാഗത്തിനു ഭീഷണിയാകുന്ന വിധം സര്‍ക്കാര്‍ സേനാവിന്യാസം അനുവദിക്കില്ലെന്ന് ഇസ്രയേല്‍ പറഞ്ഞു. സംഘര്‍ഷം രൂക്ഷമാക്കാനുള്ള നീക്കമാണ് ഇസ്രയേലിന്റേതെന്നാണ് ഇടക്കാല പ്രസിഡന്റ് അഹമ്മദ് അല്‍ ഷരാ ആരോപിക്കുന്നത്.
ഡ്രൂസ് വിഭാഗക്കാര്‍ ഇസ്രയേലിലും ഇസ്രയേലിന്റെ അധീനതയിലുള്ള ഗോലാന്‍ കുന്നുകളിലുമാണ് താമസിക്കുന്നത്്. ഇതിനിടെ, ഗാസയിലേക്കു സഹായം കയറ്റി വന്ന കപ്പലിനു നേരെ മാള്‍ട്ടയ്ക്കു സമീപം ഡ്രോണ്‍ ആക്രമണമുണ്ടായി. കപ്പലിനു തീപിടിച്ചെങ്കിലും അണയ്ക്കാന്‍ കഴിഞ്ഞു. ഇസ്രയേലാണു പിന്നിലെന്ന് സഹായവിതരണ ഏജന്‍സി ആരോപിച്ചു.






