സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘വിൻ സി’ എന്ന് വിളിച്ചത് മമ്മൂക്കയല്ല’ പേരുമാറ്റത്തില്‍ വെളിപ്പെടുത്തലുമായി വിന്‍സി അലോഷ്യസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: രേഖ എന്ന ചിത്രത്തിലെ പ്രകടനത്തിന് 2023-ലെ സംസ്ഥാന അവാർഡ് ലഭിച്ചതിന് പിന്നാലെ നടി വിന്‍സി അലോഷ്യസ് തൻ്റെ പേരിൽ മാറ്റം വരുത്തിയിരുന്നു. വിന്‍സി സോഷ്യല്‍ മീഡിയയില്‍ പേര് വിന്‍ സി (Win c) എന്നാക്കിയാണ് മാറ്റിയത്. പേര് മാറ്റാനുളള കാരണവും നടി വ്യക്തമാക്കിയിരുന്നു.

അവാര്‍ഡ് നേട്ടത്തിന് അഭിനന്ദിച്ച് മമ്മൂക്ക വാട്ട്സ്ആപ്പില്‍ അയച്ച സന്ദേശത്തില്‍ അങ്ങനെ വിളിച്ചുവെന്നാണ് വിന്‍സി പറഞ്ഞിരുന്നത്. എന്നാല്‍ അന്ന് താന്‍ മമ്മൂട്ടിയെന്ന് കരുതി മെസേജ് അയച്ചത് മറ്റാര്‍ക്കോ ആണെന്ന് വെളിപ്പെടുത്തുകയാണ് വിന്‍സി.

പരിചയത്തിലുള്ള ഒരു വ്യക്തി മമ്മൂട്ടിയുടെ നമ്പര്‍ എന്ന് പറഞ്ഞാണ് ഫോണ്‍ നമ്പര്‍ തന്നത്. ആ നമ്പരിൽ നിന്നാണ് വിന്‍ സി എന്ന മെസേജ് വന്നത്. പിന്നീട് കുറേക്കാലം കഴിഞ്ഞ് ഒരു വേദിയില്‍ മമ്മൂട്ടിയെ കണ്ടപ്പോൾ സന്ദേശം അയച്ചകാര്യം പറഞ്ഞപ്പോള്‍ അത് അദ്ദേഹത്തിന് അറിയില്ലായിരുന്നു. വിന്‍ സി എന്ന് വിളിച്ചത് അദ്ദേഹം അല്ലെന്ന് വ്യക്തമായി. എന്നാല്‍ അത് ആരാണെന്ന് കണ്ടുപിടിക്കാന്‍ പോയില്ലെന്ന് വിന്‍സി പറയുന്നു.

Tags :

Greeshma Celine Benny

Recent News

Advertisement