സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ജെയിൻ യൂണിവേഴ്‌സിറ്റിയുടെ വിവാദപരസ്യം: 12 പത്രങ്ങൾക്ക് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ നോട്ടീസ്

കൊച്ചി: മലയാള പത്രങ്ങളില്‍ ജെയിൻ യൂണിവേഴ്സിറ്റിയുടെ വിവാദപരസ്യം പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് പത്രങ്ങൾക്ക് പ്രസ്കൗൺസിൽ ഓഫ് ഇന്ത്യയുടെ നോട്ടീസ്. മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി, മാധ്യമം, മംഗളം, ദീപിക, ജന്മഭൂമി അടക്കം 12 പത്രങ്ങൾക്കാണ് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ നോട്ടീസ്. പ്രസിദ്ധീകരിച്ച പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന കേസിലാണ് നടപടി. സംഭവത്തിൽ 14 ദിവസത്തിനുള്ളിൽ പത്രങ്ങൾ രേഖാമൂലം മറുപടി നൽകണം.

2025 ജനുവരി 24 വെള്ളിയാഴ്ച പുറത്തിറങ്ങിയ പത്രത്തില്‍ കൊച്ചി ജെയിന്‍ ഡീംഡ് ടു-ബി യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ന്റെ പ്രചാരണാര്‍ഥം സൃഷ്ടിച്ച സാങ്കല്‍പ്പിക വാര്‍ത്തകളായിരുന്നു പരസ്യത്തിലുണ്ടായിരുന്നത്. 2050ല്‍ പത്രങ്ങളുടെ മുന്‍ പേജ് എങ്ങനെ ആയിരിക്കും എന്ന ഭാവനയാണ് പേജിൽ നിറഞ്ഞുനിന്നത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിൽ അടക്കം വ്യാപകമായ വിമര്‍ശനങ്ങൾക്ക് വഴിവെച്ചിരുന്നു.

Advertisement

ഇന്ത്യയുടെ നെഞ്ചിൽ വിൻഡീസിന്റെ ആണി: കാര്യങ്ങൾ കടുപ്പം

മുംബൈ: സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോട് അപ്രതീക്ഷിതമായി തോറ്റതിന് പിന്നാലെ ടീം ഇന്ത്യയെ വീണ്ടും കോമയിലാക്കി കരീബിയൻ പട. ഇന്നലെ സിംബാബ്വേയെ 107 റൺസെന്ന കൂറ്റൻ മാർജിനിൽ തോൽപ്പിച്ചതോടെ നെറ്റ് റൺറേറ്റിലും കുതിപ്പ് നടത്തുകയായിരുന്നു. ഇതോടെ

Read More »

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കോഴിക്കോട്ട് ഹോട്ടൽ ജീവനക്കാരൻ പിടിയിൽ

കോഴിക്കോട്: പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയായ യുവാവ് അറസ്റ്റിലായി. കണ്ണൂർ തലശ്ശേരി അയ്യൻകുന്ന് കച്ചേരിക്കടവ് സ്വദേശി കല്ലുമ്മൽപുറത്ത് വീട്ടിൽ അജിൽ വിനോദ് (29)നെ നടക്കാവ് പൊലീസ് പിടികൂടി. അശോകപുരത്തെ ഒരു ഹോട്ടലിൽ ജീവനക്കാരനായിരുന്നു

Read More »

പെരുമ്പിലാവില്‍ യുവതിക്കും സുഹൃത്തുക്കൾക്കും നേരെ നഗ്നത പ്രദർശനം; 2 പേർ പിടിയിൽ

തൃശ്ശൂർ: പെരുമ്പിലാവില്‍ യുവതിക്കും സുഹൃത്തുക്കള്‍ക്കും നേരെ അശ്ലീല പ്രദര്‍ശനം നടത്തുകയും അസഭ്യം പറയുകയും ചെയ്ത രണ്ടുപേരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മൂക്കുതല സ്വദേശികളായ ചട്ടിക്കല്‍ വീട്ടില്‍ പ്രകാശന്‍ (49), കൊണ്ടാകവളപ്പില്‍ വീട്ടില്‍

Read More »

പ്രതിസന്ധിയിൽ ശ്രീനിവാസന്റെ പ്രവാസസ്വപ്നം; പോലീസ് വെരിഫിക്കേഷനിൽ ആളുമാറി

കാസർഗോഡ്: മുംബൈ വിമാനത്താവളത്തിലെ ആ രാത്രി ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ പാസ്പോർട്ടിലേക്കും തന്റെ മുഖത്തേക്കും മാറിമാറി നോക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ശ്രീനിവാസന് മനസ്സിലായില്ല. താങ്കൾക്ക് വിദേശത്തേക്ക് പോകാൻ പറ്റില്ലെന്ന് പറഞ്ഞ് പാസ്പോർട്ട് പിടിച്ചുവെച്ച് നോട്ടീസ് നൽകി

Read More »

റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം വൈറ്റിലയിൽ

കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമാണോ എന്ന് പരിശോധിച്ച് വരികയാണ് പൊലീസ്. കൊലപ്പെടുത്തി റെയിൽവേ ട്രാക്കിന് സമീപം ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം. സമീപത്ത് നിന്ന് മൊബൈൽ

Read More »

വിജയ്‌യുടെ ടിവികെയും പൊലീസും തമ്മിൽ യോഗ അനുമതി വൈകിയെന്ന് ആരോപിച്ച് വാക്പോര്

ചെന്നൈ: ടിവികെ അധ്യക്ഷൻ നടൻ വിജയ്‌യുടെ വെല്ലൂർ യോഗത്തെ ചൊല്ലി തമിഴ്‌നാട്ടിൽ ടിവികെ -പൊലീസ് തർക്കം രൂക്ഷമാകുന്നു. വെല്ലൂരിൽ പാർട്ടി പരിപാടിക്ക് അനുമതി വൈകിച്ചുവെന്ന ടിവികെ നേതാക്കളുടെ ആരോപണം തള്ളി വെല്ലൂർ പൊലീസ്. ഫെബ്രുവരി

Read More »
Advertisement