ചെന്നൈ: തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ദളപതി വിജയി നായകനാകുന്ന ‘ജനനായക’ൻ്റെ പുതിയ അപ്ഡേറ്റ് പുറത്ത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ‘ജനനായകന്റെ’ ടീസർ വിജയ്‍യുടെ 51-ാം ജന്മദിനമായ 2025 ജൂൺ 22-ന് റിലീസ് ചെയ്യാൻ സാധ്യതയുണ്ട് എന്നാണ് വിവരം.
വിജയുടെ രാഷ്ട്രീയ പ്രവേശനത്തിന് മുമ്പുള്ള അവസാന ചലച്ചിത്രമായാണ് ജനനായകൻ പ്രഖ്യാപിച്ചിരിക്കുന്നത്. 2026 ജനുവരി 9-ന് പൊങ്കൽ ആഘോഷത്തോടനുബന്ധിച്ചാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറാണ് ചിത്രം






