സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ജപ്പാനും വേണ്ട ചെമ്മീന്‍, പൂവാലന് വിലയില്ല ദുരിതക്കയത്തില്‍ തൊഴിലാളികള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തോപ്പുംപടി : അമേരിക്കയ്ക്കു പിന്നാലെ ജപ്പാനും ചെമ്മീനു നേരേ മുഖംതിരിക്കുന്നു. ജപ്പാനിലേക്കുള്ള ചെമ്മീന്‍ കയറ്റുമതി താഴേയ്ക്ക് പോയതോടെ കേരളത്തിന്റെ മത്സ്യമേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. കടലാമ സംരക്ഷണത്തിന്റെ പേരിലാണ് അമേരിക്ക ചെമ്മീന്‍ ഇറക്കുമതി നിരോധിച്ചതെങ്കില്‍, സാമ്പത്തിക മാന്ദ്യമാണ് ജപ്പാന്‍ ഇറക്കുമതി കുറയ്ക്കാന്‍ കാരണം.ജപ്പാന്‍ കമ്പനികള്‍ നേരത്തേ ശേഖരിച്ചുവെച്ചിട്ടുള്ള ചെമ്മീന്‍ തന്നെ വിറ്റുപോയിട്ടില്ല. അതുകൊണ്ട് ഇന്ത്യയില്‍നിന്നുള്ള ചെമ്മീന്‍ എടുക്കാന്‍ അവര്‍ പഴയ താത്പര്യം കാട്ടുന്നില്ല. ജപ്പാനിലേക്കുള്ള കയറ്റുമതി പൊടുന്നനെ കുറഞ്ഞത് കേരളത്തിലെ മത്സ്യക്കയറ്റുമതി സ്ഥാപനങ്ങളെയും ബാധിച്ചിട്ടുണ്ട്. അവര്‍ നേരത്തേ സ്റ്റോക്ക് ചെയ്തിരുന്ന ചരക്കും അയയ്ക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇതുകൂടാതെ യു.കെ. ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ചെമ്മീന്‍ ഇറക്കുമതി കുറയ്ക്കുന്നുണ്ട്.

ചൈന വില കുറച്ച് ചെമ്മീന്‍ എടുക്കുന്നതും പ്രശ്‌നമാകുകയാണ്.കേരളത്തിന്റെ സമുദ്രോത്പന്ന കയറ്റുമതി മേഖല അടുത്തകാലത്തൊന്നുമുണ്ടായിട്ടില്ലാത്ത വിധം കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്. കേരളത്തിലാണെങ്കില്‍ സാധാരണ തൊഴിലാളികള്‍ക്ക് ഏറ്റവുമധികം കടല്‍ച്ചെമ്മീന്‍ ലഭിക്കുന്ന കാലമാണിത്. പൂവാലന്‍ ഇനത്തില്‍പ്പെട്ട ചെമ്മീന്‍ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ലഭിക്കുന്നുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളുടെ ഇഷ്ട ഇനമാണിത്. നേരത്തേ കിലോഗ്രാമിന് 200-220 രൂപയായിരുന്നു ഇതിന്റെ മൊത്തവില. എന്നാല്‍, ഈ സീസണില്‍ 65 മുതല്‍ 80 രൂപ വരെയായി വില കുത്തനെ ഇടിഞ്ഞു. കയറ്റുമതി കുറഞ്ഞതോടെയാണ് വില താഴേക്കു പോയത്.

കൂടുതല്‍ ചെമ്മീന്‍ എടുത്തുവയ്ക്കാന്‍ കമ്പനികള്‍ കൂട്ടാക്കുന്നില്ല. പൂവാലന് വില കുറഞ്ഞതോടെ, ചെറിയ ചെമ്മീന്‍ വിഭാഗത്തിലുള്ള തെള്ളി ഉള്‍പ്പെടെ എല്ലാത്തരം ചെമ്മീനുകള്‍ക്കും വില ഇടിയുന്നു. കുറഞ്ഞ വിലയ്ക്ക് ചെമ്മീന്‍ വില്‍ക്കേണ്ട സാഹചര്യമാണുള്ളതെന്ന് തൊഴിലാളികള്‍ പറയുന്നു. ചെമ്മീന്‍ കയറ്റുമതി നിലച്ചതോടെ, ആയിരങ്ങള്‍ക്കാണ് പണി നഷ്ടമായത്. കൊച്ചി, ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മത്സ്യസംസ്‌കരണ ഫാക്ടറികളില്‍ പണിയെടുക്കുന്നവര്‍ പ്രതിസന്ധിയിലാണ്. സാധാരണ സ്ത്രീതൊഴിലാളികള്‍ ജോലിചെയ്യുന്ന പീലിങ് ഷെഡ്ഡുകള്‍ വരെ അടച്ചിട്ടിരിക്കുന്നു. ചില കയറ്റുമതി സ്ഥാപനങ്ങള്‍ പോലും അടച്ചുകഴിഞ്ഞു.അമേരിക്കയുടെ നിരോധനം നീക്കുന്നതിന് സര്‍ക്കാര്‍ ഇടപെടലുകള്‍ നടക്കുന്നുെണ്ടന്നും ബോട്ടുകള്‍ പ്രത്യേക ഉപകരണം ഘടിപ്പിക്കുന്നതോടെ പ്രശ്‌നം പരിഹരിക്കാനാകുമെന്നും സീഫുഡ് എക്‌സ്പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് അലക്‌സ് കെ. നൈനാന്‍ പറഞ്ഞു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.