ത്യശ്ശൂര്;യൂട്യൂബറും ബിഗ്ബോസ് താരവുമായ ജാസ്മിന് ജാഫര്‍ ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ റീല്‍സ് ചിത്രീകരിച്ചത് വിവാദമായിരുന്നു, ശ്രീകൃഷ്ണഭഗവാനെ ആറാടിക്കുന്ന കുളത്തില്‍ വീഡിയോ എടുക്കാന്‍ വിലക്കുണ്ടായിരിക്കുമ്പോള്, ഇത് ലംഘിച്ചതായി ദേവസ്വം ബോര്‍ഡ്, ടെമ്പിള്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. സംഭവം വലിയ ശ്രദ്ധ പിടിച്ചുപറ്റിയതോടെ ജാസ്മിന് സോഷ്യല്‍ മീഡിയയിലൂടെ മാപ്പ് പറഞ്ഞിരുന്നു.
ഈ വിഷയത്തില്‍ നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ക്രിസ് വേണുഗോപാല്‍ പ്രതികരിച്ചു. ഒരിടത്തും ആചാരങ്ങളും അനുഷ്ഠാനങ്ങളും ബഹുമാനിക്കപ്പെടേണ്ടതാണ്. ‘പരിഷ്കാരം ഒരു വൈകല്യമായി മാറരുത്. റീല്‍ എടുത്തത് തെറ്റല്ല, പക്ഷേ ആ കുളത്തിലാണോ അതിന്റെ സ്ഥാനമെന്ന് ചോദിക്കണം. വേറെ പല കുളങ്ങളും ഉണ്ട്, അവിടെയാണു വേണ്ടത്. ആചാരങ്ങള്‍ അവഗണിക്കുന്ന തെറ്റായ കാര്യങ്ങള്‍ ചെയ്താല്‍ അത് പരിഷ്കാരം അല്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
കഴിഞ്ഞ ഒക്ടോബറിലാണ് സീരിയല്‍ നടിയായ ദിവ്യ ശ്രീധറിനെ ക്രിസ് വേണുഗോപാല്‍ വിവാഹം കഴിച്ചത്. ഇതോടെ ഇരുവര്‍ക്കുമെതിരെ വലിയ തരത്തിലുളള വിമര്‍ശനങ്ങളാണുണ്ടായത്. കിഴവനെ എന്തിനാണ് വിവാഹം ചെയ്തതെന്ന് പലരും കമന്റ് ചെയ്യുന്നുണ്ടെന്നും അതില്‍ ദേഷ്യമൊന്നും തോന്നാറില്ലെന്നും,മോശം കമന്റുകള്‍ കാണുമ്പോള്‍ ജീവിക്കാന്‍ കൂടുതല്‍ പ്രചോദനമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.






