Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘ഗന്ധർവ്വനൊപ്പം ജയസൂര്യ; ‘ദേവാങ്കണങ്ങൾ’ പാടി നിതീഷ് ഭരധ്വാജിനൊപ്പം താരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

‘ഞാന്‍ ഗന്ധര്‍വന്‍’ എന്ന ഒറ്റ സിനിമകൊണ്ട് തന്നെ മലയാളി പ്രേക്ഷകര്‍രുടെ മനം കവർന്ന നടനാണ് നിതീഷ് ഭരധ്വാജ്. ദൂര്‍ദര്‍ശനില്‍ 1980-കളില്‍ സംപ്രേഷണം ചെയ്തിരുന്ന മഹാഭാരതത്തില്‍ കൃഷ്ണനായി വന്ന്, പഴയകാല നായകന്മാരില്‍ ഇപ്പോഴും മനസില്‍ തങ്ങി നില്‍കുന്ന ഒരാൾ കൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ നിതിഷിനെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടൻ ജയസൂര്യ.’പ്രതീക്ഷിക്കാത്ത കണ്ടുമുട്ടലുകൾ ശരിക്കും മനോഹരമാണ്’ എന്ന കുറിപ്പോടെ ജയസൂര്യ ഇൻസ്റ്റ​ഗ്രാമിലൂടെയാണ് നിതീഷിനൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റു ചെയ്തത്. കൂടാതെ ‘ഞാൻ ഗന്ധർവൻ’ സിനിമയിലെ ‘ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം’ എന്ന ​ഗാനം ഇരുവരും ചേർന്ന് ആലപിക്കുന്ന വീഡിയോയും ഇതിനോടകം വൈറലായി കഴിഞ്ഞു.

നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെ വരുന്നത്.ജയസൂര്യയുടെ അടുത്തതായി റിലീസിനൊരുങ്ങുന്ന ബി​ഗ് ബജറ്റ് ചിത്രം കത്തനാറിനോട് ബന്ധപ്പെടുത്തി ഉൾപ്പെടെ കമന്റുകളും ശ്രദ്ധേയമാണ്.’ഗന്ധർവ്വനും കത്തനാരും’, ‘രണ്ട് ​ഗന്ധർവ്വന്മാർ’, ​’ഗന്ധർവ്വൻ VS കത്തനാർ’, ‘ഗന്ധര്‍വന്‍ വീണ്ടും’ എന്നിങ്ങനെ നീളുന്നു പ്രതികരണങ്ങൾ.

അതേസമയം, എവിടെവെച്ചാണ് ഇരുവരും കണ്ടുമുട്ടിയത് എന്ന് കാര്യത്തിൽ വ്യക്തതയില്ല.കുടുംബത്തിനൊപ്പം പ്രയാഗ്‌രാജിലെത്തി മഹാകുംഭമേളയില്‍ പങ്കെടുത്ത ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ ജയസൂര്യ കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു. അതിനാൽ ജയസൂര്യയും നിതീഷ് ഭരധ്വാജും ഇവിടെ വെച്ചാണ് കണ്ടത് എന്നാണ് നിഗമനം.

Advertisement
WhiteswanTV Footer