സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ജെ.ഇ.ഇ. മെയിൻ 2025; ആദ്യ സെഷൻ പരീക്ഷാതീയതി പ്രഖ്യാപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) മെയിൻ 2025 ആദ്യ സെഷൻ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.). ബി.ഇ./ബി.ടെക്. പ്രവേശനത്തിനുള്ള പരീക്ഷ (പേപ്പർ 1) ജനുവരി 22, 23, 24, 28, 29 തീയതികളിൽ രണ്ടു ഷിഫ്റ്റുകളിലായി നടത്തും.ആദ്യ ഷിഫ്റ്റ് രാവിലെ ഒൻപതു മുതൽ 12 വരെയും രണ്ടാം ഷിഫ്റ്റ് ഉച്ചയ്ക്ക് മൂന്നു മുതൽ ആറുവരെയും ആയിരിക്കും നടക്കുക.

ബി.ആർക്. പ്രവേശനത്തിനുള്ള പേപ്പർ 2 എ; ബി. പ്ലാനിങ് പ്രവേശനത്തിനുള്ള പേപ്പർ 2 ബി; ബി.ആർക്. ആൻഡ് ബി. പ്ലാനിങ് (രണ്ടിനും) പ്രവേശനങ്ങൾക്കുള്ള, പേപ്പർ 2 എ ആൻഡ് പേപ്പർ 2 ബി പരീക്ഷകൾ 30-ന് ഉച്ചയ്ക്ക് മൂന്നു മുതൽ 6: 30 വരെ നടത്തും.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ടെക്‌നോളജി (എൻ.ഐ.ടി.കൾ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (ഐ.ഐ.ഐ.ടി.കൾ), കേന്ദ്ര സഹായത്താൽ പ്രവർത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങൾ (ജി.എഫ്.ടി.ഐ.), ഈ പദ്ധതിയിൽ പങ്കെടുക്കുന്ന സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ/ഫണ്ടിങ്/അംഗീകാരമുള്ള സർവകലാശാലകൾ എന്നിവയിലെ, വിവിധ ബിരുദതല എൻജിനിയറിങ്/ആർക്കിടെക്ചർ/സയൻസ്/പ്ലാനിങ് പ്രോഗ്രാമുകളിലെ പ്രവേശനമാണ് പ്രധാനമായും ഈ പരീക്ഷകളുടെ കീഴിൽ വരുന്നത്.ഐ.ഐ.ടി.

പ്രവേശന പരീക്ഷയായ ജെ.ഇ.ഇ. അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ അർഹതയുള്ളവരെ കണ്ടെത്താനുള്ള ഒരു പരീക്ഷ കൂടിയാണ്, ജെ.ഇ.ഇ. മെയിൻ പേപ്പർ 1 (ബി.ഇ./ബി.ടെക്.). പേപ്പർ 1-ൽ വിവിധ കാറ്റഗറികളിൽ നിന്ന്‌ മുന്നിലെത്തുന്ന, 2,50,000 പേർക്ക് മാത്രമേ ജെ.ഇ.ഇ. അഡ്വാൻസ്ഡ് 2025 അഭിമുഖീകരിക്കാൻ അർഹത ലഭിക്കുകയുള്ളു.ജെ.ഇ.ജ. മെയിൻ 2025 രണ്ടാം സെഷൻ ഏപ്രിൽ ഒന്നിനും ഏപ്രിൽ എട്ടിനും ഇടയ്ക്ക് നടത്തുമെന്നാണ് പുറത്ത് വരുന്ന വിവരം (തീയതികൾ താത്‌കാലികം). ജനുവരി 31 മുതൽ ഫെബ്രുവരി 24 വരെ അതിന് അപേക്ഷിക്കാനുള്ള അവസരം ലഭ്യമാകും. ജെ.ഇ.ഇ. മെയിൻ സംബന്ധിച്ച ഏറ്റവും പുതിയ അറിയിപ്പുകൾക്കായി www.nta.ac.in | jeemain.nta.nic.in എന്നീ സൈറ്റുകൾ സന്ദർശിക്കുക.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.