കൊല്ലം: കരുനാഗപ്പള്ളിയിൽ ജിം സന്തോഷിനെ കൊലപ്പെടുത്തിയ സംഭവത്തിൽ സുപ്രധാന മൊഴിയുമായി പ്രതി അലുവ അതുൽ. ജിം സന്തോഷിനെ കൊലപ്പെടുത്തിയത് പങ്കജ് പറഞ്ഞിട്ടാണെന്നും പങ്കജിന് ഉണ്ടായിരുന്ന വ്യക്തിവിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് അലുവ അതുലിൻ്റെ വെളിപ്പെടുത്തൽ.
വർഷങ്ങളായി പങ്കജും സന്തോഷും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങളും കൈയ്യാങ്കളികളും എല്ലാം വിരോധത്തിന് കാരണമായി എന്നാണ് റിപ്പോർട്ട്. ഇതിനൊടുവിലാണ് സന്തോഷിനെ കൊലപ്പെടുത്താൻ പങ്കജ് തീരുമാനം എടുത്തതെന്നാണ് പ്രതികളുടെ മൊഴി. ഇന്നലെയാണ് വയനകം സംഘത്തിലെ പ്രധാനിയായ അലുവ അതുലിനെ കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്.






