മുംബൈ: ഐപിഒകളില്‍ ലോക റെക്കോഡിട്ട് റിലയന്‍സ് ജിയോ. ഒരു കോടി അപേക്ഷകര്‍ എത്തിയതോടെയാണ് ജിയോ റെക്കോഡ് കുറിച്ചത്. ഇതിന് മുമ്പ് വാറി എനര്‍ജീസിന്റെ ഐപിഒക്കായിരുന്നു റെക്കോഡ് അപേക്ഷ ലഭിച്ചത്. 97 ലക്ഷം അപേക്ഷകളാണ് ഐപിഒക്ക് ലഭിച്ചത്.
വില്പനക്കു വെച്ച ഓഹരികളേക്കാളും ഏഴിരട്ടി ഷെയറുകള്‍ക്ക് അപേക്ഷ ലഭിച്ചിട്ടുണ്ട്. 19.75 കോടി ഓഹരികളാണ് റിലയന്‍സ് ജിയോ വില്പനക്കുവെച്ചത്. എന്നാല്‍, 147 കോടി അപേക്ഷകളാണ് ലഭിച്ചത്. ഓഹരികള്‍ക്ക് വേണ്ടിയുള്ള അപേക്ഷയുടെ കാര്യത്തിലും ജിയോ റെക്കോഡ് കുറച്ചു.
റിലയന്‍സ് ഗ്രൂപ്പിന്റെ ഡിജിറ്റല്‍ വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസിന്റെ ഐപിഒ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വലിയ ശ്രദ്ധയാണ് നേടുന്നത്. ടെലികോം മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച ജിയോ, ഇനി ഓഹരി വിപണിയിലൂടെ നിക്ഷേപകരുടെ പങ്കാളിത്തം വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലൗഡ് സേവനങ്ങള്‍, ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയിലെ വളര്‍ച്ച കമ്പനിയുടെ ഭാവി സാധ്യതകളില്‍ നിര്‍ണായകമാണ്. ഐപിഒയ്ക്ക് ലഭിക്കുന്ന വന്‍ നിക്ഷേപക താല്പര്യം ജിയോയുടെ വിപണി സ്വാധീനത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.




