കോട്ടയം: മുന്നണി മാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായിരിക്കെ ജോസ് കെ. മാണി കൊച്ചി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. ഫോർട്ട് കൊച്ചിയിലെ സഭാ ആസ്ഥാനത്ത് എത്തിയാണ് ബിഷപ്പ് ആന്റണി കാട്ടിപ്പറമ്പിലിനെ ജോസ് കെ. മാണി കണ്ടത്. അരമണിക്കൂറിലേറെ നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ രാഷ്ട്രീയ ചർച്ചകളില്ലെന്ന് ജോസും ബിഷപ്പും മാധ്യമങ്ങളോട് വ്യക്തമാക്കി.
എന്നാൽ പാർട്ടി എടുത്ത രാഷ്ട്രീയ തീരുമാനങ്ങളുടെ പശ്ചാത്തലത്തിൽ സഭാ നേതൃത്വത്തെ വിവരം അറിയിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ സന്ദർശനമെന്നാണ് സൂചന. ഇതിനിടെ, യുഡിഎഫിലേക്ക് പ്രവേശനം നഷ്ടപ്പെട്ടത് പാർട്ടിക്ക് തിരിച്ചടിയായേക്കുമെന്ന വിമർശനം മാണി ഗ്രൂപ്പിന്റെ കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തിൽ ഉയർന്നു.






