പത്തനംതിട്ട: പത്തനംതിട്ടയില്‍ കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ച്സ് കറന്റ് അഫയേഴ്സ് കമ്മിറ്റി നടത്തിയ സായാഹ്ന പ്രതിഷേധ സദസ്സ് ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു. മലയോര ജനതയോടൊപ്പം ചേര്‍ന്നുനിന്നുകൊണ്ട് അവരുടെ പ്രശ്നങ്ങളായ വന്യജീവികളുടെ ആക്രമണങ്ങളില്‍ നിന്ന് മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, വന നിയമങ്ങള്‍ കാലോചിതമായി പുനസ്ഥാപിക്കുക, തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു ധര്‍ണ്ണ.
കുര്യാകുര്യാക്കോസ് മാര്‍ ക്ലീമീസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച യോഗത്തില്‍ സാമുവല്‍ മാര്‍ തെയോഫിലോസ്, സാമുവല്‍ മാര്‍ ഐറേനിയോസ്, എബ്രഹാം മാര്‍ സെറാഫിം, കുറിയാക്കോസ് മാര്‍ ഇവാനിയോസ്, ബിഷപ്പ് ഉമ്മന്‍ ജോര്‍ജ് തുടങ്ങി ഒട്ടനവധി വൈദീകശ്രേഷ്ഠരും സാമുദായക നേതാക്കളും പങ്കെടുത്തു.






