തൃശ്ശൂര്‍: നഗരസഭ വൈസ് ചെയര്‍മാനായി കെ.വി.പോള്‍ അധികാരത്തിലേക്ക് യുഡിഎഫിലെ കെ.വി.പോളിനെ വത്സന് ചമ്പക്കര നിര്‍ദ്ദേശിക്കുകയും,ഒ.എസ്.ചന്ദ്രന് പിന്താങ്ങുകയുമായിരുന്നു.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജില് ആന്റണിയെ നിധിന് പുല്ലന് നിര്‍ദ്ദേശിക്കുകയും,.വി.ജെ.ജോജി പിന്താങ്ങുകയുമായിരുന്നു.യുഡിെഫ് സ്ഥാനാര്‍ത്ഥി കെ.വി.പോളിന് 23 വോട്ടും,എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജില് ആന്റണിക്ക് 13 വോട്ടും ലഭിച്ചു.എന്‍ഡിഎ വിട്ടു നിന്നു..
വനം വകുപ്പ് ഉദ്യോഗസ്ഥൻ വിഎസ് മാത്യൂസ് വരണാധികാരി ആയിരുന്നു.കഴിഞ്ഞ കൗൺസിലിലെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനായിരുന്നു കെ വി പോൾ മൂന്നാം തവണയാണ് നഗരസഭ കൗൺസിലിൽ കൗൺസിലറായി എത്തുന്നത്






