Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കവിൽ നായകനാകുന്ന കിസ്സ് ട്രെയിലർ പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കവിൻ നായകനായി വരാനിരിക്കുന്ന പുതിയ ചിത്രമാണ് കിസ്സ്. സംവിധാനം സതീഷ് നിര്‍വഹിക്കുന്ന തമിഴ് ചിത്രത്തില്‍ നായിക പ്രീതി അസ്രാണി ആണ്. കവിന്റെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം സെപ്‍തംബര്‍ 19നായിരിക്കും റിലീസ് എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കവിന്റെ കിസ്സിന്റെ ട്രെയിലറും പുറത്തുവിട്ടിരിക്കുകയാണ്.

തമിഴകത്തിന്റെ കവിന്റേതായി ഒടുവില്‍ വന്ന ചിത്രം ബ്ലഡി ബെഗ്ഗര്‍ നിരൂപകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ബ്ലഡി ബെഗ്ഗര്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെന്ന് ഒടിടിയില്‍ കണ്ടവരുടെ അഭിപ്രായങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. കവിന്റെ പ്രകടനവും പ്രശംസകള്‍ നേടുന്നുവെന്നാണ് ചിത്രത്തിന് ലഭിക്കുന്ന മിക്ക പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്.ജയേഷ് സുകുമാറാണ് ബ്ലഡി ബെഗ്ഗര്‍ സംവിധാനം ചെയ്‍തത്.

യുവ നടൻ കവിന്റെ ഒടുവിലത്തെ ചിത്രമായ ബ്ലഡി ബെഗ്ഗറില്‍ രാധാ രവി, റെഡിൻ കിംഗ്‍സ്‍ലെ, പടം വേണു കുമാര്‍, പൃഥ്വി രാജ്, മിസി സലീമ, പ്രിയദര്‍ശിനി രാജ്‍കുമാര്‍, സുനില്‍ സുഖദ, ടി എം കാര്‍ത്തിക, അര്‍ഷാദ്, അക്ഷയ ഹരിഹരൻ, അനാര്‍ക്കലി നാസര്‍, ദിവ്യ വിക്രം, മെറിൻ ഫിലിപ്പ്, രോഹിത് ഡെന്നിസ്, വിദ്യുത് രവി, മൊഹമ്മദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ടായിരുന്നു. ചിത്രത്തിന്റെ നിര്‍മാണം രജനികാന്തിന്റെ ജയിലറിന്റെ സംവിധായകൻ നെല്‍സണ്‍ ആണ് എന്നതിനാലും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചിത്രത്തിന്റെ നിര്‍മാണം ഫിലമെന്റ് പിക്ചേഴ്‍സിന്റെ ബാനറില്‍ ആണ്.

കവിൻ പേരില്ലാത്ത ഒരു യാചകനായിട്ടായിരുന്നു ചിത്രത്തില്‍ വേഷമിട്ടത് എന്നതും ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കവിന്റെ പ്രകടനത്തെ നിരൂപകര്‍ പ്രശംസിച്ചിരുന്നു. എന്നാല്‍ നല്ല അഭിപ്രായമായിരുന്നില്ല സിനിമയ്‍ക്ക് തിയറ്റററുകളില്‍ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബ്ലഡി ബെഗ്ഗര്‍ ഒടിടിയില്‍ എത്തിയപ്പോള്‍ ചിത്രം സ്വീകാര്യതയുണ്ടായെന്നത് നടനില്‍ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു.

Tags :

Recent News

Advertisement
WhiteswanTV Footer