തൃശ്ശൂർ: കൈപ്പറമ്പ് മണ്ഡലം ബിജെപി നേതൃയോഗം സംഘടിപ്പിച്ചു. യോഗം ജില്ലാ പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും പാർട്ടി പ്രവർത്തനം അടിത്തട്ടിൽ കൂടുതൽ സജീവമാക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഉദ്ഘാടനം പ്രസംഗത്തിൽ അവർ വ്യക്തമാക്കി.
ജില്ലാ ജനറൽ സെക്രട്ടറി വിപിൻ കൂടിയേടത്ത്, ജില്ലാ വൈസ് പ്രസിഡന്റ് സുഭാഷ് പാക്കത്ത്, മണ്ഡലം പ്രസിഡന്റ് ബിജീഷ് ഭാസ്കർ എന്നിവർ യോഗത്തിന് നേതൃത്വം നൽകി. മണ്ഡലത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ യോഗത്തിൽ വിലയിരുത്തി. വരാനിരിക്കുന്ന സംഘടനാ പരിപാടികളും പ്രചാരണ പ്രവർത്തനങ്ങളും സംബന്ധിച്ചും വിശദമായ ചർച്ചകൾ നടന്നു. വിവിധ യൂണിറ്റുകളിലെ നേതാക്കളും പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.






