കണ്ണൂർ : കണ്ണൂർ കോർപ്പറേഷനിലെ സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം നഗരത്തിൽ ആവേശം നിറച്ച് എൽഡിഎഫ് ഉജ്വല പ്രകടനം. നഗരവീഥിയിലൂടെ ചുവപ്പണിച്ച് മുന്നേറിയ പ്രകടനത്തിൽ വൻ ജനാവാലി ഉണ്ടായിരുന്നു.
അഴിമതിയിൽ മുങ്ങിയ യുഡിഎഫ് ഭരണത്തെ തൂത്തെറിയുമെന്ന് പ്രഖ്യാപിച്ച് നൂറുകണക്കിന് ആളുകൾ പ്രകടനത്തിൽ അണിചേർന്നു. പാതയോരങ്ങളിൽ തടിച്ച് കൂടിയവർ സ്ഥാനാർഥികളെ അഭിവാദ്യം ചെയ്തു.
തളാപ്പിലെ അഴിക്കോടാൻ സ്മാരക മന്ദിരത്തിൽ നിന്ന് ആരംഭിച്ച പ്രകടനം സ്റ്റേഷൻ പരിസരത്ത് സമീപിച്ചു സിപിഐഎം ജില്ല സെക്രട്ടറി കെ കെ രാഗേഷ്, എം പ്രകാശൻ, എൻ ചന്ദ്രൻ ടി അജയകുമാർ, കെ പി പ്രശാന്തൻ എന്നിവർ നേതൃത്വം നൽകി. കോർപ്പറേഷൻ ഭരണം തിരിച്ച് പിടിക്കാൻ കഴിയും എന്ന തികഞ്ഞ പ്രതീക്ഷയിലാണ് എൽ ഡി എഫ് മുന്നണി.



