കൊച്ചി: വീണ്ടും വിവാഹം കഴിക്കാനുള്ള ആഗ്രഹം തുറന്നു പറഞ്ഞ് അന്തരിച്ച നടന്‍ സുധിയുടെ ഭാര്യ രേണു സുധി. ഒറ്റക്കുള്ള ജീവിതം മടുത്തുവെന്നും തനിക്കൊരു കൂട്ട് വേണമെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രേണു അറിയിച്ചത്. എന്നെ മനസ്സിലാക്കുന്ന, എന്നെ നോക്കുന്ന, എന്റെ മക്കളെ സ്‌നേഹിക്കുന്ന ഒരാളെ വേണമെന്ന് തോന്നിത്തുടങ്ങി. ഒരു കൂട്ട് വേണമെന്ന് മനസ് ആഗ്രഹിക്കുന്നു- രേണു സുധി കുറിച്ചു.
കഴിഞ്ഞ കുറച്ച് നാളുകളായി രേണു വീണ്ടും വിവാഹിതയാകുന്നു എന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിക്കുന്നത്. വീണ്ടും വിവാഹിതയായാല്‍ പേരിലെ സുധി മാറ്റുമെന്ന് രേണു അടുത്തിടെ പറഞ്ഞിരുന്നു. 2023ല്‍ സുധി വാഹനാപകടത്തില്‍ സുധി കൊല്ലപ്പെട്ടതിന് ശേഷം ഷോര്‍ട്ട് ഫിലിമുകളിലൂടേയും അഭിമുഖങ്ങളിലൂടേയുമാണ് രേണു സുധി വൈറലാകുന്നത്.






